തിരുവനന്തപുരം > ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടൂര്‍, ധനുവച്ചപുരം, മാവേലിക്കര എന്നീ അപ്ളൈഡ് സയന്‍സ് കോളേജുകളിലാണ് പ്രവേശനം.
അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം (പട്ടികജാതി– വര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ നല്‍കണം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. ഫോണ്‍: അടൂര്‍– 0473 224076, മാവേലിക്കര– 0479 2304494, ധനുവച്ചപുരം– 0471 2234376.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..