19 June Wednesday

എംബിബിഎസ്, ബിഡിഎസിനും ഓപ്ഷന്‍ 9വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2016

തിരുവനന്തപുരം > പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷന്‍ ജൂലൈ ഒമ്പതുവരെ സമര്‍പ്പിക്കാം. 

 എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റിനും എംബിബിഎസ്, ബിഡിഎസ്, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റിനും വേണ്ടിയുള്ള ഓപ്ഷന്‍ നല്‍കാനുള്ള സൌകര്യം www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ടാകും.

  നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള Confirm ബട്ടണ്‍ ക്ളിക്കുചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്. 

ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെത്തുടര്‍ന്ന് ഓപ്ഷന്‍ പുനക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൌകര്യം എന്നിവ ജൂലൈ ഒമ്പതിന് രാത്രി എട്ടുവരെ ലഭ്യമാകും. ഒമ്പതിന് രാത്രി എട്ടുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 10ന് വൈകിട്ട് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൌകര്യമുള്ള ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്കുകളും സംസ്ഥാനത്തുടനീളം ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവയുടെ വിശദമായ ലിസ്റ്റ് www.cee-kerala.org- എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക് 0471–2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലും സിറ്റിസണ്‍ കാള്‍സെന്ററിന്റെ 155300, 0471–2115054, 2115098, 2335523 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top