25 September Monday

ഐസറില്‍ പഞ്ചവത്സര ബിഎസ്-എംഎസ് അപേക്ഷ മെയില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ പഞ്ചവത്സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകള്‍ പ്ളസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തില്‍ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തും പുണെയിലും കൊല്‍ക്കത്തയിലും  മൊഹാലിയിലും ഭോപാലിലും തിരുപ്പതിയിലും ബെര്‍ഹാംപുരിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്.

ഐസര്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം മെയ് 22ന് നിലവില്‍ വരും. കെവിപിവൈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ ജൂണ്‍ 12നുമുമ്പ് അപേക്ഷിക്കണം.  ജെഇഇ അഡ്വാന്‍സ്ഡ് അപേക്ഷകര്‍ ജൂണ്‍ 19നുമ്പ് അപേക്ഷിക്കണം. സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡുകളുടെ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക്  ജൂണ്‍ 18നുമുമ്പ്  അപേക്ഷിക്കണം.
ഐസറിലെ പ്രവേശനം സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ www.iiseradmission.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അറിയാം.   കൂടുതല്‍ വിവരം www.iisertvm.ac.inwww.iiserpune.ac.in, www.iiserkol.ac.in, വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും. 

ശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കോടെ പ്ളസ്ടു പാസാകുന്നവര്‍ക്ക്,  താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒരു സ്കീംപ്രകാരം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍  മെയില്‍ വിജ്ഞാപനം വന്നശേഷം അപേക്ഷിക്കാം. 

കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന യോജന (കെവിപിവൈ) ബേസിക് സയന്‍സ് സ്ട്രീം:  ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോല്‍സാഹന്‍ യോജന (കെവിപിവൈ) പരീക്ഷ (ംംം.ശശരെ.ലൃില.ശി/സ്യ്ു) പരീക്ഷയുടെ എസ്എ/എസ്എക്സ് /എസ്ബി/എസ്പി ജെഇഇ-അഡ്വാന്‍സ്ഡ് 2017:  പ്ളസ്ടുവിന് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടി/വികലാംഗ വിഭാഗങ്ങള്‍ക്ക് 55 ശതമാനം) ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ-അഡ്വാന്‍സ്ഡ്  റാങ്ക്ലിസ്റ്റില്‍ സ്ഥാനവും ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

സംസ്ഥാന/കേന്ദ്ര പരീക്ഷാബോര്‍ഡ്: ഉയര്‍ന്ന മാര്‍ക്കോടെ പ്ളസ്ടു പാസായവരും ഇന്‍സ്പയര്‍ ഫെല്ലോഷിപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നിശ്ചയിച്ച മാര്‍ക്ക് (ഓരോ സംസ്ഥാന ബോര്‍ഡിന്റെയും മാര്‍ക്ക് വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്)  ലഭിച്ചവരുമായവര്‍ക്ക് അപേക്ഷിക്കാം. ഒബിസി/വികലാംഗര്‍ എന്നിവര്‍ക്ക് നിശ്ചിത മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. എസ്സി/എസ്ടിക്ക് ഈ നിശ്ചിതമാര്‍ക്ക് 55 ശതമാനമാണ്.  ഈ  സ്കീംപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് അഭിരുചി പരീക്ഷ ഐസര്‍ നടത്തും. 

ഐസറിലെ പ്രവേശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ www.iiseradmissions.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top