22 October Tuesday

തൃശൂരില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്സ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2016

തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്സ് (ബിടിഎ) റഗുലര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ളസ്ടു/തത്തുല്യം. അപേക്ഷകര്‍ നാടക പരിശീലനരംഗത്ത് താല്‍പര്യമുള്ളവരാകണം. അപേക്ഷാ ഫീസ് 250 രൂപ (എസ്സി/എസ്ടി–100 രൂപ) ഇ–പെയ്മെന്റായി അടയ്ക്കണം. പൂരിപ്പിച്ച അപേക്ഷ, ഇ–ചെലാന്‍ രശീത്, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഹെഡ്, സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകര, തൃശൂര്‍–680618 വിലാസത്തില്‍ 15–നകം ലഭിക്കണം. വിവരങ്ങള്‍ക്ക് www.cuonline.ac.in, 0494 2407017, 2407016.

പ്രധാന വാർത്തകൾ
 Top