കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിനു (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലെ കോളേജുകളില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബിഡിഎസ്, ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി), ബിഫാം, ബിഎസ്സി നേഴ്സിങ്, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ബിഎസ്സി എംഎല്‍ടി) ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ എന്‍ആര്‍ഐ ക്വോട്ടയിലേക്കും മറ്റുള്ളവയില്‍ മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വോട്ടകളിലേക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക. കാര്‍ഡിയോ വാസ്ക്കുലാര്‍ ടെക്നോളജി (ഡിസിവിടി), ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി (ഡിഒടിടി), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡിഎംഎല്‍ടി), റേഡിയോളജി ടെക്നോളജി (ഡിആര്‍ടി), ഡയാലിസിസ് ടെക്നോളജി (ഡിഡിടി) ഡിപ്ളോമ കോഴ്സുകളിലും ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിലും മാനേജ്മെന്റ് ക്വോട്ടയില്‍ അപേക്ഷിക്കാം. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ മാനേജ്മെന്റ് ക്വോട്ടയിലേക്ക് ജൂണ്‍ രണ്ടാവാരം അപേക്ഷ ക്ഷണിക്കും.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചായിരിക്കും പ്രവേശനം. പരിയാരം ഫാര്‍മസി കോളേജിനുകീഴിലെ ഫാംഡി, ബിഫാം കോഴ്സിലും നേഴ്സിങ് കോളേജിനുകീഴിലെ ബിഎസ്സി നേഴ്സിങ് കോഴ്സിലും മെഡിക്കല്‍ കോളേജിനുകീഴിലെ ബിഎസ്സി എംഎല്‍ടി, പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സിലും സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ വിജയമാണ് യോഗ്യത. 40 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാവിജയം നേടിയവര്‍ക്ക് സ്കൂള്‍ ഓഫ് നേഴ്സിങിലെ ജനറല്‍ നേഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സില്‍ അപേക്ഷിക്കാം. മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വോട്ടയില്‍ ഉള്‍പ്പെടെ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് പരിയാരത്ത്്.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും പ്രിന്‍സിപ്പല്‍ ഓഫീസില്‍. വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ പ്രോസ്പെക്ടസില്‍ പറയുന്ന കോഴ്സിലെ അപേക്ഷാഫോറത്തിന് തുല്യമായ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അതത് കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ പരിയാരത്ത് മാറാവുന്ന വിധത്തിലാണ് ഡിഡി എടുക്കേണ്ടത്. വിവരങ്ങള്‍0497 –2808111 നമ്പറിലും www.mcpariyaram.com വെബ്സൈറ്റിലും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..