Deshabhimani

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2019, 05:05 PM | 0 min read


തിരുവനന്തപുരം
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെപ്തംബറിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ കോഴ്‌സ് കാസർകോട് പുലിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് ആണ്‌ നടത്തുക.
അടിസ്ഥാന യോഗ്യത  എസ്‌എസ്‌എൽസി. പ്രായപരിധി 18-–-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിക്കുന്നവർക്കും  കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തകവിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം. ഇവർക്ക് പ്രവേശനപരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ലൈബ്രേറിയന്മാർക്ക്‌ സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട്(45 വയസ്‌). അവരുടെ വകുപ്പ്‌ സ്‌പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും  www.kslc.in  എന്ന വെബ്സൈറ്റിൽ നിന്ന്‌ ഡൗൺലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർകോട് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24  x 10 സെ.മീ കവറും അടക്കം ചെയ്തിരിക്കണം.

എസ്‌സി/എസ്ടി വിഭാഗത്തിന്‌  ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അയച്ചാൽ മതിയാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16 വൈകിട്ട്‌ അഞ്ച് വരെ. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി പിഒ, കാഞ്ഞങ്ങാട്, കാസർകോട് -671315 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ:0467-2208141



deshabhimani section

Related News

View More
0 comments
Sort by

Home