20 September Sunday

സംസ്ഥാന ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്‌പോട്ട് അഡ്മിഷൻ 8ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

തിരുവനന്തപുരം > തൊഴിലും നൈപുണ്യവും വകുപ്പിനുകീഴിലുള്ള കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ, ടെക‌്സ‌്റ്റൈൽ ആൻഡ‌് അപ്പാരൽ ഡിസൈൻ കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്.

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിക്ക് 55 ശതമാനം മാർക്കുള്ള താൽപ്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും ആപ്ലിക്കേഷൻ ഫീസ് 750 രൂപയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പേരിൽ മാറാവുന്നതുമായ ഡിഡിയുമായി ആഗസ‌്ത‌് എട്ടിന് രാവിലെ ഒമ്പതരയ്ക്ക് കെഎസ്ഐഡിയിൽ എത്തിച്ചേരണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വെബ്‌ സൈറ്റ്:ംംം.സശെറ.മര.ശി


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top