10 September Tuesday

ഗേറ്റ്‌ 2022 ഓൺലൈൻ അപേക്ഷ 30 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021


തിരുവനന്തപുരം
ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്‌ (ഗേറ്റ്–-2022) അടുത്ത   ഫെബ്രുവരി 5, 6, 12, 13 തീയതികളിൽ നടക്കും. പകൽ 9 മുതൽ 12 വരെയും 2.30 മുതൽ 5.30 വരെയുമാണ്‌ പരീക്ഷ. ആഗസ്ത്‌ 30 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി സെപ്തംബർ 24.

ഗേറ്റ് 2022ൽ ജിയോമാറ്റിക്സ് എൻജിനിയറിങ്‌ (GE), നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ്‌ (NM) എന്നീ രണ്ട് പേപ്പർ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ആറ്റിങ്ങൽ,  ചെങ്ങന്നൂർ,  ഇടുക്കി, കാഞ്ഞിരപ്പള്ളി കൊല്ലം, കോതമംഗലം, കോട്ടയം,  മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട്‌. വിവരങ്ങൾക്ക്‌: https://gate.iitkgp. ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top