09 August Sunday

ജെഇഇ, നീറ്റ്‌ : തീരുമാനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


തിരുവനന്തപുരം
ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിൻ, മെഡിക്കൽ  പ്രവേശനത്തിനുള്ള നീറ്റ്‌ എന്നിവ നടത്തുന്നത്‌ സംബന്ധിച്ച  കേന്ദ്ര സർക്കാർ തീരുമാനം വെള്ളിയാഴ്‌ച ഉണ്ടാകും. ഇരു പരീക്ഷകളുടെയും നടത്തിപ്പ്‌ സംബന്ധിച്ച്‌   നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ നിർദേശങ്ങൾ  വെള്ളിയാഴ്‌ച രാവിലെ കേന്ദ്ര സർക്കാരിന്‌ സമർപ്പിക്കും.

ജൂലായ്‌ 18 മുതൽ 23 വരെ ജെഇഇ മെയിനും ജൂലായ്‌ 26ന്‌ നീറ്റും നടത്താനാണ്‌  ഒടുവിൽ തീരുമാനിച്ചത്‌. സമിതി  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ തീരുമാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top