31 October Saturday

കുസാറ്റില്‍ കാഡ് കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2017

കൊച്ചി > കൊച്ചി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ നടത്തുന്ന കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (കാഡ്) ആന്‍ഡ് 3ഡി പ്രിന്റിങ് ക്ളാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, 2ഡി ആന്‍ഡ് 3ഡി മോഡലിങ് ആന്‍ഡ് വിഷ്വലൈസേഷന്‍, 3ഡി പ്രിന്റിങ് ആന്‍ഡ് 3ഡി സ്റ്റുഡിയോ മാക്സ് ബേസിക്സ് എന്നീ കോഴ്സുകള്‍ മൂന്നുബാച്ചുകളായാണ് നടത്തുക. 

രാവിലെ 10 മുതല്‍ ഒന്നുവരെയും 4.30 മുതല്‍ 7.30വരെയും ആറുമുതല്‍ ഒമ്പതുവരെയുമാണ് ക്ളാസ്. ഫീസ് 10,000 രൂപ (കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് 8,000). അഞ്ചിന് കോഴ്സ് ആരംഭിക്കും. മൂന്നുമാസമാണ് കാലാവധി. ബിടെക്/എംടെക്/ഡിപ്ളോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്  www.cusat.ac.in സന്ദര്‍ശിക്കുകയോ 0484-2862616, 9995699583 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top