തിരുവനന്തപുരം > സംസ്ഥാനത്ത് എംബിബിഎസിന് 2900വും ബിഡിഎസിന് 1660ഉം സീറ്റുകള്‍. എംബിബിഎസിന് ഒന്‍പത് സര്‍ക്കാര്‍ കോളേജുകളിലായി 1250 സീറ്റും ഒരു സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജില്‍ 100ഉം 13 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 23 കോളേജിലായി 1550 സീറ്റുമാണുള്ളത്.
സര്‍ക്കാര്‍ കോളേജുകളിലെ 1250 സീറ്റില്‍ 1050 സീറ്റിലേക്ക് എന്‍ട്രന്‍സ് കമീഷണറുടെ ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്താം. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നടത്തുന്നത് സിബിഎസ്ഇയുടെ നീറ്റ് പട്ടികയില്‍നിന്നായിരിക്കും. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജില്‍ 50ഉം സ്വകാര്യ സ്വാശ്രയ കോളേജുകളിലെ 775 സീറ്റിലും പ്രവേശനം എന്‍ട്രന്‍സ് കമീഷണറുടെ ലിസ്റ്റില്‍നിന്നായിരിക്കും. മാനേജ്മെന്റ് ക്വോട്ടയിലുള്ള 825 സീറ്റുകളിലെ പ്രവേശനം നീറ്റില്‍നിന്നായിരിക്കും.
ബിഡിഎസ് കോഴ്സിലേക്കുള്ള 1660 സീറ്റില്‍ 936 സീറ്റിലേക്കുള്ള പ്രവേശനം എന്‍ട്രന്‍സ് കമീഷണറുടെ ലിസ്റ്റില്‍നിന്നും 14 സീറ്റിലേക്കുള്ള പ്രവേശനം നീറ്റ് ലിസ്റ്റില്‍നിന്നുമായിരിക്കും നടത്തുക. ബാക്കിയുള്ള 710 സീറ്റുകളിലെ പ്രവേശനം ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..