12 August Friday

ഐസറില്‍ ബിഎസ്-എംഎസ് അപേക്ഷ മെയ് 22മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ പഞ്ചവത്സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം മെയ് 22ന് നിലവില്‍ വരും. കെവിപിവൈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ ജൂണ്‍ 12നുമുമ്പ് അപേക്ഷിക്കണം.  ജെഇഇ അഡ്വാന്‍സ്ഡ് അപേക്ഷകര്‍ ജൂണ്‍ 19നുമ്പ് അപേക്ഷിക്കണം. സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡുകളുടെ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍്  ജൂണ്‍ 18നുമുമ്പ്  അപേക്ഷിക്കണം. 

  പ്ളസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തില്‍ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ് ഐസര്‍ കോഴ്സുകള്‍. തിരുവനന്തപുരത്തും പുണെയിലും കൊല്‍ക്കത്തയിലും  മൊഹാലിയിലും ഭോപാലിലും തിരുപ്പതിയിലും ബെര്‍ഹാംപുരിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്  ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്.

ഐസറിലെ പ്രവേശനം സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ www.iiseradmission.in വെബ്സൈറ്റില്‍ അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top