14 September Saturday

എംജി പിജി മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2017

കോട്ടയം > എം ജി സര്‍വകലാശാല ഏകജാലകം വഴി 2017ല്‍ പി ജി പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് 26ന് വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. ഈ മാസം 26നകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. 

കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനു ശേഷം 'കണ്‍ഫര്‍മേഷന്‍ സ്ളിപ്' കോളേജധികൃതരില്‍ നിന്നും ചോദിച്ചു വാങ്ങണം. തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തണം.

മൂന്നാം അലോട്ട്മെന്റില്‍ പ്രവേശനത്തിന് അര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി അടയ്ക്കുന്ന യൂണിവേഴ്സിറ്റി ഫീസിനു പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ് കോളേജുകളില്‍ ഒടുക്കി പ്രവേശനം ഉറപ്പാക്കേണം. ഒന്നും രണ്ടും അലോട്ട്മെന്റില്‍ താല്‍ക്കാലികമായി പ്രവേശനം നേടിയ അപേക്ഷകര്‍ അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഏതെങ്കിലും കാരണവശാല്‍ തുടരാത്തപക്ഷം ടി സി, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബന്ധപ്പെട്ട കോളേജില്‍ നിന്നും 26ന് മുമ്പ് കൈപ്പറ്റണം.

അലോട്ട്മെന്റ ലഭിച്ച എസ്സി/എസ്ടി വിഭാഗം ഒഴിച്ചുള്ള എല്ലാ അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ 26ന് മുന്‍പ് സ്ഥിര പ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും.

വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ച ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 0481-6555563, 2733379, 2733581.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top