21 April Sunday

കേരള സര്‍വകലാശാല എംബിഎ പ്രവേശനത്തിന് കെ–മാറ്റ് ഉള്‍പ്പടെയുള്ള പ്രവേശനപരീക്ഷകള്‍ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2016

തിരുവനന്തപുരം >  കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പാളയം, മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളായ പൂജപ്പുര, വര്‍ക്കല, കൊല്ലം, കുണ്ടറ, പുനലൂര്‍, അടൂര്‍, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലും സര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എംബിഎ കോളേജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ എംബിഎ ഈവനിങ് പ്രോഗ്രാമിനും 2016–17 അധ്യയനവര്‍ഷം എംബിഎ പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു പ്രവേശനപരീക്ഷ വിജയിക്കണം. അഖിലേന്ത്യാ മാനേജ്മെന്റ് അസോസിയേഷന്‍ നടത്തുന്ന MAT, അഖിലേന്ത്യാ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന G MAT, അഖിലേന്ത്യാ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം നടത്തുന്ന CAT, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ അധ്യക്ഷതയിലുള്ള അഡ്മിനിസ്ട്രേറ്റീവ് സൂപ്പര്‍വൈസറി കമ്മിറ്റിയുടെ നിര്‍ദേശാനുസരണം കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തുന്ന KMAT തുടങ്ങിയ യോഗ്യതാപരീക്ഷകളില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചിരിക്കണം.

കേരള സര്‍വകലാശാല മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന യോഗ്യതാപരീക്ഷ ഈ വര്‍ഷംമുതല്‍ നടത്തുന്നതല്ല. മുകളില്‍ സൂചിപ്പിച്ചവയില്‍ ഏതെങ്കിലും ഒരു പരീക്ഷയില്‍ യോഗ്യത  നേടുന്നവര്‍ക്കുമാത്രമേ 2016–17 അധ്യയനവര്‍ഷത്തെ എംബിഎ കോഴ്സിന് കേരള സര്‍വകലാശാലയിലും കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലും അപേക്ഷിക്കാനാവൂ. കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തുന്ന ഈ വര്‍ഷത്തെ KMAT ന് അപേക്ഷിക്കാനുള്ള അവസാന തീയതി 20. പരീക്ഷ 31ന് നടക്കും. പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lbscetnre.in/kmat2016 എന്ന വെബ് സൈറ്റ് വഴി സമര്‍പ്പിക്കാം. അഡ്മിഷന്‍ സംബന്ധമായ നിര്‍ദേശങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് സൂപ്പര്‍വൈസറി കമ്മിറ്റിയുടെ വെബ്സൈറ്റ് (www.asckerala.org/content/mba-2016-17) സന്ദര്‍ശിക്കുക.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top