22 October Tuesday

നീറ്റ്‌ പിജി ജനുവരി 5ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


തിരുവനന്തപുരം
നാഷണൽ ബോർഡ്‌ ഓഫ്‌ എക്‌സാമിനേഷൻ (എൻബിഇ)  നീറ്റ്‌ പിജി–- 2020 ജനുവരി അഞ്ചിന്‌ നടത്തും. അപേക്ഷാ ഫോം നവംബർ ആദ്യവാരം ലഭ്യമാകും. ഡിസംബർ അവസാനം അഡ്‌മിറ്റ്‌ കാർഡ്‌ ലഭിക്കും വിധമാണ്‌  http://natboard.edu.in ൽ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. രാജ്യത്തെ സർക്കാർ, സ്വകാര്യ, ഡീംഡ്‌, സെൻട്രൽ യൂണിവേഴ്‌സിറ്റികളുടെ മെഡിക്കൽ കോളേജുകളിലെ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള  പ്രവേശനം എൻബിഇയുടെ യുടെ നീറ്റ്‌ അടിസ്ഥാനമാക്കിയായിരിക്കും.  മൂന്നരമണിക്കൂർ പരീക്ഷയ്‌ക്ക്‌ 300 ഒബ്‌ജക്ടീവ്‌ ടൈപ്പ്‌   ചോദ്യങ്ങളായിരിക്കും.

കഴിഞ്ഞ തവണ രാജ്യത്തെ 167 സിറ്റികളിലായി നടത്തിയ നീറ്റ്‌ പിജി 1,48, 000 പേരാണ്‌ എഴുതിയത്‌. പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ  ഉടൻ  nbe.edu.in വെബ്‌സൈറ്റിൽ ഉടൻ  ലഭ്യമാകും കേരളത്തിൽനിന്ന്‌ 8573 പേർ എഴുതിയതിൽ 6441 പേർ നീറ്റ്‌ പിജി യോഗ്യത കഴിഞ്ഞ തവണ നേടിയിരുന്നു. നീറ്റ്‌ പിജിക്കൊപ്പം മറ്റ്‌ പരീക്ഷകളുടെയും തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. നീറ്റ്‌ എംഡിഎസ്‌ , എഫ്‌എംജിഇ, പിഡിസിഇടി എന്നിവയുടെ പരീക്ഷകൾ ഡിസംബർ 20ന്‌ നടത്തുമെന്നാണ്‌ എൻബിഇ അറിയിപ്പിൽ  വ്യക്തമാക്കിയിട്ടുള്ളത്‌.
 


പ്രധാന വാർത്തകൾ
 Top