22 November Friday

നാറ്റ രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2017

കൊച്ചി > എന്‍ജിനിയറിങ് കോളേജുകളിലും ആര്‍കിടെക്ചര്‍ കോളേജുകളിലും ബിആര്‍ക്  പ്രവേശനം നേടാനുള്ള നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ (നാറ്റ) പരീക്ഷയ്ക്ക് www.nata.nic.in  വെബ്സൈറ്റില്‍  Online Registration for NATA 2017  എന്ന ലിങ്കിലൂടെ 11വരെ അപേക്ഷിക്കാം. ഈ വര്‍ഷത്തെ പരീക്ഷ ഏപ്രില്‍ 16 നാണ്.

സംസ്ഥാനത്തെ ആര്‍കിടെക്ചര്‍ കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മറ്റ് പ്രൊഫഷണല്‍  കോഴ്സുകളെപോലെ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റിലൂടെ ഫെബ്രുവരി 27നകം ഓണ്‍ലൈനായി അപേക്ഷിക്കുകയും അപേക്ഷാ പ്രിന്റൌട്ടും അനുബന്ധരേഖകളും സമര്‍പ്പിക്കുകയും വേണം. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top