12 September Thursday

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നാനോ എന്റർപ്രണർഷിപ്പിൽ 
ബിരുദ പ്രോഗ്രാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബിഎ നാനോഎന്റർപ്രണർഷിപ്പിന്‌  (BA Nano Entrepreneurship) അപക്ഷിക്കാം. യുജിസി ഇത്തരത്തിലൊരു ബിരുദപ്രോഗ്രാമിന്‌ അംഗീകാരം നൽകുന്നത്‌ ആദ്യമായാണ്‌. ജോലി എടുക്കുന്നവരേക്കാൾ ജോലി നൽകുന്നവരായി മാറാൻ പഠിതാക്കളെ പ്രാപ്തമാക്കുകയാണ്‌ കോഴ്‌സിന്റെ ലക്ഷ്യം.

പാഠ്യപദ്ധതി

ആറ് സെമസ്റ്ററിലായി ആകെ 132 ക്രെഡിറ്റുള്ള 26 വിഷയമാണ് പഠിക്കാനുള്ളത്. ഇതിൽ രണ്ട്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പ്രായോഗിക പരിശീലനം അടങ്ങുന്ന ആറ്‌ ക്രെഡിറ്റ്‌ വീതമുള്ള ഓരോ വൊക്കേഷണൽ കോഴ്സുകൾ ഉൾപ്പെടുന്നു. സംരംഭകത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ, സൂഷ്മസംരംഭങ്ങളുടെ രൂപീകരണം, നിയമവശങ്ങൾ, കേരളത്തിലെ വ്യാവസായിക -നിയമ പരിസ്ഥിതി, കേരളത്തിൽ സൂഷ്മസംരംഭങ്ങൾക്കുള്ള സർക്കാർ സ്ഥാപന -സഹായപദ്ധതികൾ, ഈ -ബിസിനസ്‌, ഡിജിറ്റൽ മാർക്കറ്റിങ്‌ തുടങ്ങിയ ഇംഗ്ലീഷ് ഫോർ ബിസിനസ്‌ വരെയുള്ള വിവിധ വിഷയങ്ങൾ സിലബസിന്റെ ഭാഗമാണ്‌. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൽകുന്ന പരിശീലന പരിപാടികൾ, സൂഷ്മസംരംഭക സ്ഥാപനങ്ങളിൽ ചെയ്യുന്ന ഇന്റേൺഷിപ്, പഠിതാവ്  തെരഞ്ഞെടുക്കുന്ന സൂഷ്‌മസംരംഭത്തെക്കുറിച്ചുള്ള പ്രോജക്ട് റിപ്പോർട്ട്എന്നിവ പാഠ്യപദ്ധതിയുടെ പ്രത്യേകതകളാണ്.

ഇതിനായി കേരള സ്റ്റാർട്ടപ്  മിഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിക്കും. വിജയകരമായി ബിരുദം പൂർത്തിയാക്കുന്നവർക്ക് വ്യവസായവകുപ്പുമായി ചേർന്നു സംരംഭക സഹായം ലഭ്യമാക്കും.

പ്രവേശനം

ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു / പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളർവക്ക്  അപേക്ഷിക്കാം. പ്രായപരിധിയോ മാർക്ക് നിബന്ധനയോ ഇല്ല. ടിസി നിർബന്ധമല്ല. നിലവിൽ മറ്റൊരു സർവകലാശാലയിലോ കോളേജിലോ റഗുലർ ബിരുദപഠനം നടത്തുന്നവർക്കും പ്രോഗ്രാമിന്‌ ചേരാം. വിവരങ്ങൾക്ക്‌: www.sgou.ac.in, ഫോൺ: 0474 2966841 , 9188909901, 9188909902.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top