25 August Sunday

മോൾഡോവയിൽ എംബിബിഎസിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

മോൾഡോവയിൽ എംബിബിഎസിന് അപേക്ഷിക്കാം
കൊച്ചി
കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ഗവ. മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നീറ്റ് യോഗ്യത നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക ഫീസിളവോടെ എംബിബിഎസ് പഠനത്തിന് ചേരാനുള്ള അപേക്ഷയും കൗൺസിലിങ്ങും കേരളത്തിൽ യൂണിവേഴ്സിറ്റി അധികൃതർ നേരിട്ട് നടത്തുന്നു. യൂണിവേഴ്സിറ്റി വൈസ് റെക്ടർ ഡോ. ഇഗോർ സിമോർട്ടന്റെ നേതൃത്വത്തിലുള്ള സംഘം ജൂലൈ 18 മുതൽ 28 വരെ പത്തു ദിവസം കേരളത്തിൽ അപേക്ഷകൾ നേരിട്ട് സ്വീകരിച്ച് കൗൺസിലിങ്ങും കൂടിക്കാഴ്ചയും നടത്തും. പ്ലസ്‌ടുവിന്‌ നല്ല മാർക്കുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക്  സർവകലാശാലയിൽ സ്കോ‌ളർഷിപ്പും ലഭിക്കും. ഒരു വർഷം നൂറ് ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നിവയുടെ അംഗീകാരമുള്ള മോൾഡോവയിലെ ഈ ദേശീയ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 3,20,000 രൂപയായിരിക്കും പ്രതിവർഷ ഫീസ്. പതിനായിരം ആശുപത്രി കിടക്കകളും അൻപതിലധികം ഡിപ്പാർട്ട്മെന്റുകളും 72 ക്ലിനിക്കുകളും ഇരുപതിലധികം ആശുപത്രികളുമുള്ള യൂറോപ്പിലെ ഈ ആരോഗ്യ സർവകലാശാലയിൽ 36 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 

മോൾഡോവ യൂറോപ്യൻ യൂണിയൻ അംഗമായതിനാൽ വിദ്യാർഥികൾക്ക് യൂറോപ്പിൽ പോസ്‌റ്റ്‌ഗ്രാജ്വേഷനും ജോലിയ്ക്കും അവസരമുണ്ട്. അഡ്മിഷനും കൂടിക്കാഴ്ചയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കൊച്ചിയിലെ യൂണിവേ ഴ്സിറ്റിയുടെ എഡ്യൂക്കേഷൻ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9847155777.


പ്രധാന വാർത്തകൾ
 Top