10 August Monday

എംജി പിജി ഏകജാലകം: സപ്ളിമെന്ററി അലോട്ട്മെന്റ് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി അവസരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2016

കോട്ടയം > എം ജി സര്‍വകലാശാലയില്‍ ഏകജാലകം വഴിയുള്ള പി ജി പ്രവേശനത്തിനുള്ള സപ്ളിമെന്ററി അലോട്മെന്റിന് ബുധനാഴ്ചകൂടി  പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top