16 August Sunday

എംജി ബിരുദ ഏകജാലകം ഫൈനല്‍ അലോട്ട്മെന്റ്: ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2016

കോട്ടയം >  എം ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റില്‍ നിലവില്‍അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള അപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ ്സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ അപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സെപ്തംബര്‍ 1ന് വൈകിട്ട് അഞ്ച് വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. ഫൈനല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ അപ്ളിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്ക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top