25 March Saturday

മെഡിക്കൽ അലോട്ടുമെന്റ‌് നാളെ , ഓപ‌്ഷനുകൾ ഇന്നുകൂടി നൽകാം, ക്രമീകരിക്കാം, റദ്ദാക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


തിരുവനന്തപുരം
മെഡിക്കൽ ആൻഡ‌് അനുബന്ധ കോഴ‌്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട‌്മെന്റ‌്  ബുധനാഴ‌്ച  പ്രസിദ്ധീകരിക്കും. 
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌്   പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കി പ്രസിദ്ധീകരിച്ച റാങ്ക‌് ലിസ‌്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക‌് ഓപ‌്ഷനുകൾ പുനഃക്രമീകരി്ക്കുന്നതിനും ആവശ്യമില്ലാത്ത ഓപ‌്ഷനുകൾ റദ്ദ‌് ചെയ്യുന്നതിനും ചൊവ്വാഴ‌്ച പകൽ 12 വരെ  www.cee.kerala.gov.in  വെബ‌്സൈറ്റിൽ സൗകര്യമുണ്ടാകും.   നിശ‌്ചിതസമയത്തിനുള്ളിൽ ഓൺലൈനായി ലഭിച്ച ഓപ‌്ഷനുകളുടെ അടിസ്ഥാനത്തിൽ ബുധനാഴ‌്ച ആദ്യ അലോട്ട‌്മെന്റ‌് നടത്തും.

എൻജി/ആർക്കിടെക‌്ചർ/ ഫാർമസി ആദ്യ അലോട്ട‌്മെന്റ‌് ലഭിച്ചവർക്ക‌്  അലോട്ട‌്മെന്റ‌് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന കമീഷണർക്ക‌് അട‌യ‌്ക്കേണ്ടതുമായ ഫീസ‌് അഞ്ചിന‌് വൈകിട്ട‌് അഞ്ചുവരെ ഒടുക്കാം. ആദ്യഘട്ട അലോട്ട‌്മെന്റ‌് എൻജി./ആർക്കിടെക‌്ചർ/ ഫാർമസി കോഴ‌്സുകളിൽ അലോട്ട‌്മെന്റ‌് ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശനം നേടേണ്ടതില്ല. 
ഒന്നാംഘട്ട അലോട്ട‌്മെന്റ‌് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. ഇതിൽനിന്ന‌് വിദ്യാർഥികൾ അലോട്ട‌്മെന്റ‌് മെമ്മോയുടെ പ്രിന്റ‌ൗട്ട‌് എടുക്കണം. പേര‌്, ഫോൺ നമ്പർ, അലോട്ട‌്മെന്റ‌് ലഭിച്ച കോഴ‌്സ‌്, കോളേജ‌്, അലോട്ട‌്മെന്റ‌് ലഭിച്ച കാറ്റഗറി, ഫീസ‌് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട‌്മെന്റ‌് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട‌്.

നിശ്ചിതസമയത്തിനകം ഫീസ‌് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട‌്മെന്റും ബന്ധപ്പെട്ട സ‌്ട്രീമിൽ നിലവിലുള്ള ഹയർ ഓപ‌്ഷനുകളും റദ്ദാകുന്നതാണ‌്. റദ്ദാക്കപ്പെടുന്ന ഓപ‌്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല. അലോട്ട‌്മെന്റ‌് ലഭിക്കുന്ന എസ‌്സി/എസ‌്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ   വിദ്യാർഥികളും  മറ്റ‌് സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള ഫീസ‌് ആനുകൂല്യങ്ങൾക്ക‌് അർഹതയുള്ള വിദ്യാർഥികളും 1000 രൂപ ഒടുക്കി അലോട്ട‌്മെന്റ‌് അംഗീകരിക്കുന്നു എന്ന‌് ഉറപ്പാക്കണം.
 എൻജി./ആർക്കിടെക‌്ചർ/ ഫാർമസി കോഴ‌്സുകളിലെ രണ്ടാംഘട്ട അലോട്ട‌്മെന്റ‌് നടപടിക്രമങ്ങൾ ആറിന‌് ആരംഭിക്കും. രണ്ടാംഘട്ട അലോട്ട‌്മെന്റ‌് 10ന‌് പ്രസിദ്ധീകരിക്കും. ഫോൺ: 0471‐2339101, 02, 03, 04.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top