12 September Thursday

പ്രൊഫഷണല്‍ ഡിഗ്രി പ്രവേശനം സംയുക്ത അലോട്ട്‌മെന്റ്‌ മുഖേന: ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വന്തം ലേഖകന്‍Updated: Sunday Jun 24, 2018

തിരുവനന്തപുരം > പ്രവേശന കമീഷണറുടെ www.cee.kerala.gov.in/main.php വെബ് സൈറ്റ് മുഖേന ആരംഭിച്ച സംസ്ഥാനത്തെ 2018 ലെ പ്രൊഫഷണല്‍ ഡിഗ്രികോഴ്‌സുകളിലേക്ക് ഓപ്ഷന്‍ നല്‍കുമ്പോള്‍ ജാഗ്രതവേണം. ഇത്തവണ എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധം, ആയുര്‍വേദം, ഫാര്‍മസി  കോഴ്‌സുകളിലേക്ക് സംയുക്ത ഓപ്ഷനാണ് പ്രവേശന കമീഷണര്‍ വിളിച്ചിത്. ആറ്  റാങ്ക് പട്ടികകളുടെ  അടിസ്ഥാനത്തിലുള്ള സംയുക്ത അലോട്ടുമെന്റ് പ്രക്രീയയാണ് നടക്കുക. 29ന് രാവിലെ 10വരെയാണ് ഓപ്ഷന്‍ നല്‍കാനുള്ള അവസരം. ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ടുമെന്റ് പ്രക്രീയയില്‍ ഉള്‍പ്പെടുത്തില്ല. 27ന് ട്രയല്‍ അലോട്ടുമെന്റ് നടക്കും. 30ന് രാത്രി എട്ടുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് നടത്തും.  അതില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ്  മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും  പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ തുക ഏതെങ്കിലും ഹെഡ് /സബ് പോസ്‌ററ് ഓഫീസ് മുഖാന്തിരമോ ഓണ്‍ലൈന്‍ പെയ്‌മെന്റ് മുഖാന്തിരമോ ഒടുക്കണം. നിശ്ചിതസമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട  സ്‌കീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാക്കും.  റദ്ദാക്കുന്ന ഓപ്ഷനുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍  ലഭ്യമാകില്ല. ആദ്യ അലോട്ട് മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള തുടര്‍ അലോട്ടുമെന്റുകളുടെ സമയക്രമം അതത് സമയങ്ങളില്‍ പ്രസിദ്ധീകരിക്കും.

ആദ്യ അലോട്ടുമെന്റില്‍ എംബിബിഎസ്, ബിഡിഎസ്   കോഴ്‌സുകളില്‍  അലോട്ട്‌മെന്റ്  ലഭിക്കുന്ന വിദ്യാര്‍ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടണം. എന്നാല്‍ മറ്റു കോഴ്‌സുകളില്‍ ആദ്യ അലോട്ടുമെന്റ് ലഭിക്കുന്ന വിദയാര്‍ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതില്ല. സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകള്‍, വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍, വിവിധ യൂണിവേഴ്‌സിറ്റികള്‍ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍, സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകള്‍, സ്വകാര്യ സ്വാശ്രയ ആര്‍കിടെക്ചര്‍ കോളേജുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍, സ്വാശ്രയ ദന്തല്‍ കോളേജുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍, അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ക്കുകീഴിലുള്ള കോളേജുകള്‍  എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളെല്ലാം ഈ അലോട്ടുമെന്റ് പ്രക്രീയയുടെ ഭാഗമാണ്.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളിലും 45 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമീഷണര്‍ അലോട്ട്‌മെന്റ് നടത്തും. കോ? ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്) കീഴിലുള്ള സ്വാശ്രയ കോളേജുകളിലെ 60 ശതമാനം മെറിറ്റ് സീറ്റുകളിലും 35 ശതമാനം മാനേജുമെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമീഷണര്‍ അലോട്ട്‌മെന്റ് നടത്തും.  സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസിന് കീഴിലുള്ള തൊടുപുഴ, മുട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ്ിലെ 95 ശതമാനം സീറ്റുകളും സര്‍ക്കാര്‍ സീറ്റുകളായി അലോട്ടുമെന്റ് നടത്തും. കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ മുഴുവന്‍ സീറ്റും സര്‍ക്കാര്‍ സീറ്റുകളായി പ്രവേശനം നടത്തും.

കാറ്റഗറി ലിസ്റ്റ്
സ്വകാര സ്വആശ്രയ എന്‍ജിനിയറിങ്/ആര്‍കിടെക്ചര്‍  കോളേജുകളിലെ സമുദായം /രജിസ്‌ട്രേഡ് സൊസൈറ്റി/ട്രസ്റ്റ്  ക്വാട്ട സീറ്റുകളിലെ അലോട്ട് മെന്റ് സംബന്ധിച്ച് വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ക്വാട്ടയിലേക്ക് പ്രഗവശനം ആഗ്രഹിക്കുന്ന വിദയാര്‍ഥികളും മറ്റ് വിദ്യാര്‍ഥികളെപോലെ പ്രസ്തുതക്വആട്ട ലഭ്യമായ കോളേജുകളിലേക്ക് www.cee.kerala.gov.in/main.php  എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ന്യൂനപക്ഷ പദവി കോളേജുകള്‍
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വആശ്രയ മെഡിക്കല്‍ / ദന്തല്‍ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും മറ്റു വിദ്യാര്‍ഥികളെ പോലെ പ്രസ്തതുത ക്വാട്ട ലഭ്യമായ കോളേജുകളിലേക്ക് www.cee.kerala.gov.in/main.php വെബ്‌സൈറ്റിലൂടെ തന്നെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ മെഡിക്കല്‍ /ദന്തല്‍ കോജേുകളിലെ സീറ്റ് ഘടന ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

ഫീസ് ഘടന
സര്‍ക്കാര്‍/ എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളില്‍ വാര്‍ഷിക ഫീസ് 8225 രൂപയായിരിക്കും.  സര്‍ക്കാര്‍ ദന്തല്‍ കോളേജുകളില്‍ 23000 രൂപ. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ സീറ്റിലേക്ക് 35000 രൂപയും മാനേജ്‌മെന്റ് സീറ്റിലേക്ക് 65000 രൂപയുമായിരിക്കും വാര്‍ഷിക ഫീസ്. സര്‍വകലാശാലകളുടെ എന്‍ജിനിയറിങ് കോളേജുകളിലേക്ക് 35000 രൂപയായിരിക്കും ഫീസ്. സെല്‍ഫ് ഫിനാന്‍സിങ് എന്‍ജി. മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം മെറിററ് സീറ്റിലെ  താഴ്ന്ന വരുമാനക്കാര്‍ക്കുള്ള 25 ശതമാനം സീറ്റുകളില്‍ 50000 രൂപയായിരിക്കും ഫീസ്.  ബാക്കി 25 ശതമാനത്തില്‍ 75000 രൂപയായിരിക്കും ഫീസ്. കാത്തലിക് എന്‍ജി. കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകീഴിലെ കോളേജുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ 75000 രൂപയാണ് ഫീസ്. ഒപ്പം പലിശരഹിത നിക്ഷേപമായി ഒരു ലക്ഷം രൂപയും നല്‍കണം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാര്‍ക്ക് നിക്ഷേപം വേണ്ട.  സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് സീറ്റുകളില്‍ 5.32 ലക്ഷം മുതല്‍ 6. 53 ലക്ഷം വരെയായിരിക്കും  വാര്‍ഷിക ഫീസ്. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം ആയിരിക്കും ഫീസ്. സര്‍ക്കാര്‍ ദന്തല്‍ കോളേജുകളില്‍ 23000 രൂപയാണ് ഫീസ്. സ്വാശ്രയ ദന്തലില്‍ 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെയായിരിക്കും ഫീസ്. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ ഫീസ് ഘടന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  എല്ലാ കോഴ്‌സുകളിലേക്കും എസ്‌സി, എസ്ടി, ഒബിസി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും.

ഫലം തടയപ്പെട്ടവര്‍ക്കും ഓപ്ഷന്‍ നല്‍കാം

വിവിധ കാരണങ്ങളാല്‍ റാങ്ക് ലിസ്റ്റുകളില്‍   ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈനായിഓപ്ഷന്‍ സമര്‍പ്പിക്കാം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ 26ന് വൈകിട്ട് 5ന് മുമ്പായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനവശ്യമായ രേഖകള്‍ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം. അല്ലാത്ത പക്ഷ്ം അവരുടെ ഓപ്ഷനുകള്‍ അലോട്ടുമെന്റിന് പരിഗണിക്കില്ല.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
അലോട്ട്‌മെന്റ് ലഭിച്ചാല്‍ പ്രവേശനം നേടുമെന്നും പഠനം തുടരുമെന്നും ഉറപ്പുള്ള കോളേജുകളിലേക്കും കോഴ്‌സുകളിലേക്കുമാണ് ഓപ്ഷനുകള്‍ വിദ്യാര്‍ഥികള്‍ നല്‍കുന്നതെന്ന് ഉറപ്പാക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിജ്ഞാപനം പൂര്‍ണമായും പ്രവേശന കമീഷണറുടെ www.cee-kerala.org/ വെബ്‌സൈറ്റില്‍ ലഭിക്കും.  ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 0471?2339101, 2339103,2339104

ഫെസിലിറ്റേഷന്‍ സെന്ററുകള്‍

വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷന്‍ രജിസ്‌ട്രേഷന് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുമെന്ന് പ്രവേശന കമീഷണര്‍ പി കെ സുധീര്‍ബാബു പറഞ്ഞു. സെന്ററുകളുടെ വിശദ ലിസ്റ്റ് www.cee-kerala.org/ വെബ്‌സൈറ്റില്‍ ലഭിക്കും



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top