09 August Tuesday

കീം 2020 എംബിബിഎസ്: മോപ്-അപ് കൗൺസലിങ്‌ ഓപ്ഷനുകൾ ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Saturday Dec 12, 2020


തിരുവനന്തപുരം
2020-–-21ലെ എംബിബിഎസ് കോഴ്സിന്റെ രണ്ടാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക്‌ മോപ്-അപ്‌ കൗൺസലിങ്‌ ഓൺലൈനായി നടത്താൻ അവസരം. വിദ്യാർഥികൾക്ക് 12 മുതൽ 16നു രാവിലെ 10 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അഖിലേന്ത്യാ കൗൺസലിങ്ങിലൂടെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ഓൺലൈൻ മോപ്-അപ് കൗൺസലിങ്ങിൽ പരിഗണിക്കില്ല. മോപ്അപ് മാർഗനിർദേശമടങ്ങിയ വിശദമായ വിജ്ഞാപനം പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471- 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top