07 July Thursday

എൻജിനിയറിങ്‌, മെഡിക്കൽ 
പ്രവേശനം: അപേക്ഷ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2022


തിരുവനന്തപുരം
സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി, എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌  (KEAM–-2022) ബുധനാഴ്‌ചമുതൽ ഓൺലെനിൽ അപേക്ഷിക്കാം. 30ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.  അപേക്ഷയോടൊപ്പം വേണ്ട രേഖകൾ ഓൺലൈനിൽ സമർപ്പിക്കാൻ മെയ്‌ 10 വരെ സമയമുണ്ട്‌. എൻജിനിയറിങ്‌ പ്രവേശന പരീക്ഷ ജൂൺ 26ന്‌ നടക്കും. ഫലം ജൂലൈ 25ന്‌ മുമ്പ്‌ പ്രഖ്യാപിക്കും.

ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, കോ–-ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്‌, ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്‌, ബിടെക്‌ ബയോടെക്‌നോളജി(കാർഷിക സർവകലാശാല), ഫോറസ്‌റ്ററി, വെറ്ററിനറി എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും കീമിന്‌ അപേക്ഷിക്കണം. ഒരപേക്ഷ മതിയാകും.  നീറ്റ്‌ (NEET-–-2022), നാറ്റ (NATA‌ 2022 )പരീക്ഷ എഴുതുന്നവർ  നിർബന്ധമായും കീമിന്‌ അപേക്ഷിക്കേണ്ടതാണ്‌.  എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസിൽ ബയോളജി/കെമിസ്‌ട്രി /ഫിസിക്‌സ്‌ എന്നിവയ്‌ക്ക്‌ മൊത്തം 50 ശതമാനം മാർക്ക്‌ നേടിയിരിക്കണം. ബയോളജിക്ക്‌ പകരം ബയോടെക്‌നോളജി മതിയാകും. എൻജിനിയറിങ്ങിന്‌ അപേക്ഷിക്കുന്നവർ മാത്‌സ്‌, ഫിസിക്‌സ്‌, കെമിസ്ട്രി എന്നിവയ്‌ക്ക്‌ മൊത്തം 45 ശതമാനം മാർക്ക്‌ പന്ത്രണ്ടാം ക്ലാസിൽ നേടിയിരിക്കണം. കംപ്യൂട്ടർ സയൻസും ബയോടെക്‌നോളജിയും ബയോളജിയും പരിഗണിക്കും. ബിആർക്കിന്‌ അപേക്ഷിക്കുന്നവർ മാത്‌സ്, ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവ പഠിച്ച്‌ 12–-ാം ക്ലാസ്‌ ജയിച്ചിരിക്കണം. മൂന്ന്‌ വർഷ എൻജിനിയറിങ്‌ ഡിപ്ലോമയും പരിഗണിക്കും. പന്ത്രണ്ടാംക്ലാസ്‌ പരീക്ഷ എഴുതാൻ ഇപ്പോൾ തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. (വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക്‌ പ്രോസ്‌പെക്ടസ്‌ പരിശോധിക്കണം)ഓൺലൈനിൽ ജാഗ്രതയോടെ അപേക്ഷ പൂരിപ്പിക്കണമെന്ന്‌ പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.

ഇനിയുള്ള ദിവസങ്ങളിൽ കമീഷണറുടെ വെബ്‌സൈറ്റ്‌ തുടർച്ചയായി പരിശോധിക്കണം. വിശദമായ പ്രോസ്‌പെക്ടസും മറ്റ്‌ നിർദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. വിവരങ്ങൾക്ക്‌: www.cee. kerala.gov.in.  ഫോൺ: 0471-2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top