13 September Friday

മാനേജ്‌മെന്റ്‌ പഠനം: ക്യാറ്റിന്‌ തയ്യാറെടുക്കാം

പ്രൊഫ. കെ പി ജയരാജൻUpdated: Wednesday Aug 7, 2024

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ (IIM)കളിലെയും മറ്റു മുൻനിര കോളേജുകളിലേക്കുമുള്ള മാനേജ്മെന്റ്‌ പ്രവേശനപരീക്ഷയായ -കോമൺ അഡ്‌മിഷൻ ടെസ്റ്റി ( CAT 2024)ന് ഇപ്പോള്‍ അപേക്ഷിക്കാം. സെപ്‌ത‌ബർ 13 ആണ്‌ അവസാന തീയതി. കാസർകോട്‌, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം, കോയമ്പത്തൂർ, തിരുനെൽവേലി, മംഗളൂരു, ഉഡുപ്പി എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്‌. ഐഐഎംകളിലെ പ്രസ്റ്റീജ് പഠന പ്രോഗ്രാമായ രണ്ടുവർഷ പിജി മാനേജ്മെന്റ്‌ ഡിപ്ലോമ കോഴ്‌സുകൾക്കും ഫെലോ പ്രോഗ്രാമുകൾക്കും പ്രവേശനത്തിന് ക്യാറ്റ് സ്കോർ അവശ്യ യോഗ്യതയാണ്. ഇതിൽ പിജി ഡിപ്ലോമ കോഴ്‌സുകൾ എംബിഎക്കും ഫെലോ പ്രോഗ്രാമുകൾ പിഎച്ച്ഡിക്കും തുല്യമാണ്.

സ്ഥാപനങ്ങൾ


കോഴിക്കോട്, ബംഗളൂരു, തിരുച്ചിറപ്പള്ളി, അഹമ്മദ് ബാദ്, മുംബൈ തുടങ്ങി 21 ഐഐഎംകളോടൊപ്പം ഇന്ത്യയിലെ 1200ന് മുൻനിര ബിസിനസ് സ്‌കൂളുകളും പ്രവേശനത്തിന് ക്യാറ്റ് സ്കോർ പരിഗണിക്കും.

അപേക്ഷാ യോഗ്യത

ബിരുദ പരീക്ഷയിൽ 50 ശതമാനം മാർക്ക്/ സിജിപിഎ ഉള്ളവർക്കും അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടികജാതി,  വർഗ,  ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.

പരീക്ഷാഘടന

കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂർ. 40ത് മിനിറ്റ്‌ വീതമുള്ള മൂന്നു വിഭാഗമുണ്ട്. വെർബൽ എബിലിറ്റി ആൻഡ് റീഡിങ്‌ കോംപ്രിഹെൻഷൻ എന്ന ഒന്നാംവിഭാഗത്തിൽ പാരഗ്രാഫ് പൂർത്തീകരണം, സംഗ്രഹം, പദാവലി, വ്യാകരണം തുടങ്ങിയ മേഖലയിൽനിന്നുള്ള ചോദ്യങ്ങളും  ഡാറ്റ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്‌ എന്ന രണ്ടാംവിഭാഗത്തിൽ ഡാറ്റ ചാർട്ടുകൾ, കോഡിങ്‌, ഡയഗ്രമുകൾ, അനുമാനങ്ങൾ തുടങ്ങിയ രൂപത്തിലുള്ള ചോദ്യങ്ങളും  ക്വാണ്ടിറ്റേറ്റീവ്എബിലിറ്റി എന്ന മൂന്നാംവിഭാഗത്തിൽ അടിസ്ഥാന ഗണിതം, ആധുനിക ഗണിതം, ബീജഗണിതം, സംഖ്യാ സമ്പ്രദായം തുടങ്ങിയവയിൽനിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. മിക്ക ചോദ്യവും മൾട്ടിപ്പിൾ ചോയ്‌സ് ഘടനയിലാണെങ്കിലും ചുരുക്കം ചിലത്‌ ചെറുകുറിപ്പുകളായി ഉത്തരമെഴുതേണ്ടവയാണ്‌.

വിവരങ്ങൾക്ക്: www.iimcat.ac.in, ഹെൽപ്‌ലൈൻ: 033/71211104, 18002100175. ഇ മെയിൽ: cathelpdesk@ iimcat.co.in, cat2024_helpdesk@iimcal.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top