14 November Thursday

ത്രി വത്സര എൽഎൽബി: സ‌്പോട്ട‌് അലോട്ട‌്മെന്റ‌് 24ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ ലോ കോളേജുകളിലെ ത്രിവത്സര എൽഎൽബി കോഴ‌്സുകളിൽ രണ്ടാംഘട്ട അലോട്ട‌്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ‌്പോട്ട‌് അലോട്ട‌്മെന്റ‌് 24ന‌് തിരുവനന്തപുരം പാളയം എൽഎംഎസ‌് കോമ്പൗണ്ടിലെ ടിജെഎം ഹാളിൽ  പ്രവേശന പരീക്ഷാ കമീഷണർ നടത്തും. വിവിധ ലോ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ പട്ടിക 20ന‌് ംംം.രലല.സലൃമഹമ.ഴ്ീ.ശി   വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സ‌്പോട്ട‌് അലോട്ട‌്മെന്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ 20 മുതൽ 23ന‌് വൈകിട്ട‌് അഞ്ചിനകം പ്രവേശന പരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിലെ ‘ഠവൃലല ഥലമൃ ഘഘ.ആ 2018– ഇമിറശറമലേ ജീൃമേഹ’ എന്ന ലിങ്ക‌് ക്ലിക്ക‌് ചെയ‌്ത‌് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ‌്‌വേഡ‌് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ചശേഷം ഹോം പേജിൽ ലഭ്യമായ ‘സ‌്പോട്ട‌് അലോട്ട‌്മെന്റ‌് രജിസ‌്ട്രേഷൻ’ എന്ന മെനുവിൽ ക്ലിക്ക‌് ചെയ‌്ത‌് ‘സ‌്പോട്ട‌് അലോട്ട‌്മെന്റ‌് രജിസ‌്ട്രേഷൻ സ്ലിപ്‌’ വെബ‌് പേജിൽ നിന്ന‌് ഡൗൺലോഡ‌് ചെയ‌്തെടുക്കണം. ഈ സ്ലിപ്പുമായി വിദ്യാർഥികൾ 24ന‌് രാവിലെ പത്തിന‌് സ‌്പോട്ട‌് അലോട്ട‌്മെന്റ‌് കേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾ വെബ‌്സൈറ്റിൽ.


പ്രധാന വാർത്തകൾ
 Top