ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 26 ഒഴിവ്. മാനേജര്‍-സെക്യൂരിറ്റി ഓഫീസര്‍: 21 ഒഴിവ്. ബിരുദം. സൈനിക വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയിലോ പൊലീസ്/അര്‍ധ സൈനിക വിഭാഗങ്ങളില്‍ എഎസ്പി റാങ്കില്‍ കുറയാത്ത തസ്തികയിലോ അഞ്ചുവര്‍ഷ ജോലിപരിചയം. മാനേജര്‍-സിവില്‍ എന്‍ജിനിയര്‍: രണ്ട് ഒഴിവ്. സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. അഞ്ചുവര്‍ഷ ജോലിപരിചയവും. മാനേജര്‍-ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍: ഒരു ഒഴിവ്. ഇലക്ട്രിക് എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. അഞ്ചുവര്‍ഷ ജോലിപരിചയവും. മാനേജര്‍-മെക്കാനിക്കല്‍ എന്‍ജിനിയര്‍ (ഫിറ്റിങ് വെന്റിലേഷന് ആന്‍ഡ് എസി): ഒരു ഒഴിവ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. അഞ്ചുവര്‍ഷ ജോലിപരിചയം. മാനേജര്‍-മെക്കാനിക്കല്‍ എന്‍ജിനിയര്‍ (വെഹിക്കിള്‍സ്/ജനറേറ്റര്‍): മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. അഞ്ചുവര്‍ഷ ജോലിപരിചയം.
www.iob.in
വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..