ഡിസൈനിങ്ങില്‍ ഉപരിപഠനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ (സി ഇ ഇ ഡി 2015) ഡിസംബര്‍ ഏഴിന് നടത്തും. www.gate.iitb.ac.in/ceed2015 വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്തംബര്‍ 10വരെ അപേക്ഷിക്കാം.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും മൂംബയ്, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പുര്‍ ഐഐടികളിലും എം ഡെസ്, പി എച്ച് ഡി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിന്റെ അഡിസ്ഥാനത്തിലാണ്. എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ ഡിസൈന്‍/ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ ബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ എന്‍ഐഡി/സിഇപിടിയില്‍ നിന്ന് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിസൈന്‍ അല്ലെങ്കില്‍ നാലു വര്‍ഷത്തെ ബിഎഫ്എ അല്ലെങ്കില്‍ പഞ്ചവല്‍സര ജി ഡി ആര്‍ട്ടും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ട്സ്/സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദം. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ത്രിവത്സര ബിരുദമുള്ളവരെ പരിഗണിക്കില്ല. അപേക്ഷിച്ചവര്‍ക്ക് ടെസ്റ്റ് സെന്ററുകള്‍ തെരഞ്ഞെടുക്കാനുള്ള തീയതി ഒക്ടോബര്‍ 15മുതല്‍ 30വരെ. അഡ്മിറ്റ്കാര്‍ഡ് നവംബര്‍ ഏഴൂമുതല് ഡിസംബര്‍ ആറുവരെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..