14 December Saturday

കെ മാറ്റ‌് കേരള 2019: ഇപ്പോൾ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Nov 3, 2018

തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേക്കും സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിന‌് അർഹത നേടാൻ പ്രവേശന പരീക്ഷയായ കെ മാറ്റ‌് കേരള, 2019 ഫെബ്രുവരി 17ന‌് നടത്തും. കൊച്ചിൻ യൂണിവേഴ‌്സിറ്റി ഓഫ‌് സയൻസ‌് ആൻഡ‌് ടെക‌്നോളജി (കുസാറ്റ‌്)യുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ‌് കെ മാറ്റ‌് കേരള 2019 നടത്തുന്നത‌്.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്കും kmatkerala.in എന്ന വെബ‌്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019–- ജനുവരി 31 വൈകിട്ട‌് അഞ്ചുവരെ. അപേക്ഷാഫീസ‌് ജനറൽ വിഭാഗത്തിന‌് 1000 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 750 രൂപയും. പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ലക്ഷദ്വീപ‌്, ബംഗളൂരു, മംഗലൂരു, ചെന്നൈ, കോയമ്പത്തൂർ. (കേരളവും ലക്ഷദ്വീപും) ഒഴികെയുള്ള കേന്ദ്രങ്ങളിൽ കുറഞ്ഞ‌ത‌് 100 അപേക്ഷാർഥികൾ ഇല്ലാത്തപക്ഷം അപേക്ഷകരെ തൊട്ട‌ടുത്ത കേന്ദ്രത്തിലേക്ക‌് മാറ്റും.

കെമാറ്റ‌് കേരള, സി മാറ്റ‌്, ക്യാറ്റ‌് എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടിയവർക്ക‌് മാത്രമേ കേരളത്തിലെ എല്ലാ സർവകലാശാലകളിലും അതിനുകീഴിലുള്ള എംബിഎ കോളേജുകളിലും പ്രവേശനം ലഭിക്കൂ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും കെ മാറ്റ‌് കേരള 2019 പ്രവേശന പരീക്ഷയ‌്ക്ക‌് അപേക്ഷിക്കാം. സംശയനിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471–-2335133, 8547255133 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.


പ്രധാന വാർത്തകൾ
 Top