17 January Sunday

പബ്ലിക് റിലേഷൻസ് ആൻഡ്‌ ടൂറിസം ; പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020


തിരുവനന്തപുരം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സിന്റെ )  എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ്‌ ടൂറിസം കോഴ്‌സിലേക്ക്‌  30വരെ അപേക്ഷിക്കാം. യോഗ്യത   ബിരുദം (അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). 

കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്‌ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ട്രാവൽ ആൻഡ്‌ ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷൻസ് ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുതലായ തസ്തികകളിലേക്കും നിരവധി ജോലിസാധ്യതകളുണ്ട്.വിവരങ്ങൾക്ക്‌ ഫോൺ: 0484-2401008.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top