25 September Friday

കേരള സര്‍വകലാശാല : ലൈബ്രറി സയന്‍സ്, ഡിസിഎ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അംഗീകാരത്തോടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ മാര്‍ച്ചുമുതല്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിഎല്‍ഐഎസ്) കോഴ്സിനും ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (ഡിസിഎ) കോഴ്സിനും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ളസ്ടു. പ്രായപരിധിയില്ല. അപേക്ഷാഫോം 100 രൂപയ്ക്ക് കോളേജ് കംപ്യൂട്ടര്‍ ലാബില്‍നിന്ന് ലഭിക്കും.

  പൂരിപ്പിച്ച അപേക്ഷ കോളേജ് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24ന് പകല്‍ മൂന്നുവരെ. അടിസ്ഥാനയോഗ്യതയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേരള സര്‍വകലാശാലയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് കംപ്യൂട്ടര്‍ ലാബുമായി ബന്ധപ്പെടുക. ഫോണ്‍: 9495825335/9400976245.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top