10 December Tuesday

കേരള സർവകലാശാല: 12 സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

തിരുവനന്തപുരം > കേരള സർവകലാശാലയിൽ സേവനങ്ങൾ ഓൺലൈനാകുന്നു. ആദ്യഘട്ടമായി 12 സേവനം ‌ഡിസംബർ പത്തോടെ ഓൺലൈനാക്കും. www.myapplications.keralauniversity.ac.in എന്ന വെബ്‌സൈറ്റ്‌ വഴിയായിരിക്കും അപേക്ഷിക്കേണ്ടത്‌.

പഠനമാധ്യമ സർട്ടിഫിക്കറ്റ്‌, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്‌, കോഴ്‌സ്‌ ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്‌, പ്രൈവറ്റ്‌ വിദ്യാർഥികൾക്കുള്ള ടിസി നോട്‌ ഇഷ്യൂട്‌ സർട്ടിഫിക്കറ്റ്‌, കോളേജ്‌ മാറ്റം, തുല്യത സർട്ടിഫിക്കറ്റ്‌, ട്രാൻസ്‌ക്രിപ്‌റ്റ്‌ ഓഫ്‌ മാർക്‌സ്‌, ബിരുദ സർട്ടിഫിക്കറ്റ്‌, വിദ്യാർഥികൾക്കുള്ള അഫിലിയേഷൻ സർട്ടിഫിക്കറ്റ്‌, കോഴ്‌സ്‌ കാലാവധി സർട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ ഓൺലൈനാക്കുന്നത്‌. ഇവയ്ക്കുള്ള ഓഫ്‌ലൈൻ അപേക്ഷകൾ ഡിസംബർ 9 വരെയായിരിക്കും. ഘട്ടംഘട്ടമായി വിവിധ സേവനങ്ങൾ ഓൺലൈനാക്കുകയാണ്‌ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top