10 September Tuesday

കേരള സർവകലാശാല: പുതിയ കോളേജ്/പ്രോ​ഗ്രാം/നിലവിലുള്ള പ്രോ​ഗ്രാമുകളിൽ സീറ്റ് വർധനവ്/ അധിക ബാച്ച്- വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024


തിരുവനന്തപുരം > 2025-26 അധ്യയനവർഷത്തിൽ കേരള സർവകലാശാലയ്ക്ക് കീഴിൽ പുതിയ കോളേജ്/പുതിയ പ്രോ​ഗ്രാം/നിലവിലുള്ള പ്രോ​ഗ്രാമുകളിൽ സീറ്റ് വർധനവ്/അധിക ബാച്ച് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർവകലാശാലയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www>keralauniversity.ac.in ലെ അഫിലിയേഷൻ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകളുടെ പകർപ്പ് എന്നിവ സഹിതം സർവകലാശാല ഓഫീസിൽ എത്തിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ആ​ഗസ്ത് 31.

വിജ്ഞാപനവും അപേക്ഷിക്കാനുള്ള നിർദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷയ്ക്കുള്ള ഫീസ് അഫിലിയേഷൻ പോർട്ടൽ മുഖാന്തിരം ഒടുക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരള സർവകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ 2024 സെപ്തംബർ 7നോ അതിനു മുൻപോ ലഭിക്കത്തക്ക വിധത്തിൽ അയക്കേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top