തിരുവനന്തപുരം > പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടി ചൊവ്വാഴ്ച ആരംഭിക്കും. രണ്ടാംഘട്ടത്തില്‍ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ക്കുപുറമെ എംബിബിഎസ്, ബിഡിഎസ്, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേക്കുകൂടി അലോട്ട്മെന്റ് നടത്തും. നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള confirm ബട്ടണ്‍ ക്ളിക്കുചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷനെത്തുടര്ന്ന് ഓപ്ഷന് പുനക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൌകര്യം എന്നിവ അഞ്ചുമുതല്‍ ഒമ്പതിന് രാത്രി എട്ടുവരെ ലഭ്യമാകുന്നതാണ്. ഒമ്പതിന് രാത്രി എട്ടുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 10ന് വൈകിട്ട് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്മെന്റു പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക 11 മുതല്‍ 15 വരെയുള്ള തീയതികളിലൊന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈനായോ ഒടുക്കേണ്ടതാണ്. എസ്ബിടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫീസ്/ബാക്കി തുക അടച്ചതിനുശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജില്‍ 15ന് വൈകിട്ട് അഞ്ചിനുമുമ്പായി പ്രവേശനം നേടേണ്ടതാണ്.
വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൌകര്യമുള്ള ഓപ്ഷന് ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്കുകളും സംസ്ഥാനത്തുടനീളം ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവയുടെ വിശദമായ ലിസ്റ്റ് www.cee.kerala.org- എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
രണ്ടാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂള്‍ ചുവടെ:
അഞ്ച്: ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദുചെയ്യുന്നതിനും പുതുതായി ചേര്‍ത്തിട്ടുള്ള കോളേജുകളിലേക്കും/കോഴ്സുകളിലേക്കും ഓപ്ഷന് രജിസ്റ്റര്‍ ചെയ്യുന്നതിനും വെബ്സൈറ്റ് സജ്ജമാകുന്നു.
ഒമ്പത് (8 പിഎം): ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൌകര്യം അവസാനിക്കുന്നു.
പത്ത്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരണം.
11 മുതല്‍ 15 വരെ: അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിശ്ചിത ശാഖകളിലോ ഓണ്‍ലൈനായോ ഫീസ്/ബാക്കി തുക ഒടുക്കണം. കൂടാതെ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.
15 (5 പിഎം): പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളേജ് അധികാരികള്‍ അംഗീകരിച്ച് പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് ഒഎഎംഎസ് മുഖേന സമര്‍പ്പിക്കണം.
വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്താത്തവരെ ഒരുകാരണവശാലും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഇവരുടെ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലുള്ള ഹയര്‍ ഓപ്ഷനുകള്‍ ഭാവിയിലുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റുകളിലും പരിഗണിക്കുന്നതല്ല. എന്നാല്‍, നിശ്ചിതതീയതിക്കകം ഫീസ് അടച്ചിട്ടുള്ളപക്ഷം ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്താത്തവരുടെ ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റ് നിലനില്ക്കുന്നതായിരിക്കും.
അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക് 0471–2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലും സിറ്റിസണ്‍ കാള്‍സെന്ററിന്റെ 155300, 0471–2115054, 2115098, 2335523 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..