08 December Wednesday

കീം അലോട്ട്‌മെന്റ്‌: 28 മുതൽ കോളേജിൽ പ്രവേശനം നേടണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ സർക്കാർ/ സർക്കാർ എയ്ഡഡ് എൻജിനിയറിങ്‌/ ആർക്കിടെക്ചർ/ ഫാർമസി കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ 28 മുതൽ കോളേജിൽ പ്രവേശനം നേടണം. നവംബർ രണ്ടിന്‌ വൈകിട്ട്‌ നാലുവരെയാണ്‌ പ്രവേശനം. സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്‌/ ആർക്കിടെക്ചർ/ ഫാർമസി കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ 30 വരെ പ്രവേശനം നേടാം. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവയും റദ്ദാകുന്നതാണ്. ഫോൺ: 0471 2525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top