ജെഇഇ-മെയിന്‍ 2017നുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ ആധാര്‍കാര്‍ഡ് നമ്പറും ജനനതീയതിയും നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സേവനവും ഉപയോഗിക്കാമെന്ന് സിബിഎസ്ഇ വെബ്സൈറ്റില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ ആധാര്‍ എടുത്തിട്ടില്ലെങ്കില്‍ ഏറ്റവുമടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്ററില്‍ ചെന്ന് ആധാറിന് അപേക്ഷിക്കാം. അതിനും കഴിയാത്തവര്‍ക്കുവേണ്ടി സിബിഎസ്ഇ ഓരോ നഗരത്തിലും ആധാര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍വീതം സ്ഥാപിക്കും. ഈ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ലിസ്റ്റ് www.jeemain.nic.in വെബ്സൈറ്റിലുണ്ട്. കൂടുതല്‍ വിവരം ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ പറയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..