അടുത്ത അധ്യയനവര്‍ഷം സംസ്ഥാനത്ത് എംബിഎ കോഴ്സിനുള്ള പ്രവേശനപരീക്ഷയായി പരിഗണിക്കുന്ന കെമാറ്റ് കേരള 2016ന് അപേക്ഷിക്കാം.
കോളേജുകള്‍ ഐഐഎം–ക്യാറ്റ്, എഐസിടിഇ–മാറ്റ്, കെമാറ്റ്–കേരള ഇവയിലൊന്ന് പരിഗണിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടത്തുന്നത്.
www.lbscentre.in/KMAT2016 എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2016 ജനുവരി 20വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫീസ് 800 രൂപ. എസ്സി/എസ്ടിക്ക് 500 രൂപ. ആദ്യഘട്ടമായി നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വഴി ഫീസടയ്ക്കാനും രണ്ടാംഘട്ടമായി രജിസ്ട്രേഷന്‍ നടത്താനും വെബ്സൈറ്റില്‍ സൌകര്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..