മിനറല്‍ സയന്‍സ്/ടെക്നോളജി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പ്രമുഖസ്ഥാപനമായ ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സ് സര്‍വകലാശാലയില്‍ വിവിധ എംഎസ്സി ടെക്നോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 13 ന് വിവിധ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ.
എംഎസ്സി ടെക്.(അപ്ളൈഡ് ജിയോളജി): ജിയോളജി പ്രധാന വിഷയമായും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപ വിഷയങ്ങളായും ത്രിവത്സര ബിഎസ്സി ബിരുദം.
എംഎസ്സി ടെക്.(അപ്ളൈഡ് ജിയോഫിസിക്സ്): ഫിസിക്സ് പ്രധാന വിഷയമായും കെമിസ്ട്രി, ജിയോളജി, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ഒന്ന് ഉപവിഷയമായും ത്രിവത്സര ബിഎസ്സി ബിരുദം.
എംഎസ്സി ഫിസിക്സ്: ഫിസിക്സ് പ്രധാന വിഷയമായും മാത്തമാറ്റിക്സ് ഒരു ഉപവിഷയമായും കെമിസ്ട്രി, ജിയോളജി, സ്റ്റാറ്റിറ്റിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്സ്, ജ്യോഗ്രഫി എന്നിവയിലൊന്ന് മറ്റൊരു ഉപവിഷയമായും ത്രിവത്സര ബിഎസ്സി ബിരുദം.
എംഎസ്സി കെമിസ്ട്രി: കെമിസ്ട്രി ഉപവിഷയമായും മാത്തമാറ്റിക്സ് ഉപവിഷയമായും ഫിസിക്സ്, സുവോളജി, ജിയോളജി, ബോട്ടണി എന്നിവയിലൊന്ന് മറ്റൊരു ഉപവിഷയമായും ത്രിവത്സര ബിഎസ്സി ബിരുദം.
എംഎസ്സി മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: മാത്തമാറ്റിക്സ് പ്രധാന വിഷയമായും ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍സയന്‍സ് എന്നിവയില്‍നിന്ന് രണ്ട് ഉപവിഷയങ്ങളുമായും ത്രിവത്സര ബിഎസ്സി ബിരുദം.
ബിരുദത്തിന് മൊത്തം 55 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വേണം.
1993 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരാകണം അപേക്ഷകര്‍. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന്് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷം ഇളവ്. ഒബിസിക്ക് മൂന്നുവര്‍ഷം ഇളവ്.
അപേക്ഷാഫീസ് 2000 രൂപ. പെണ്‍കുട്ടികള്‍ക്കും എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിനും 1000 രൂപ.
http://ism2017.eadmissions.net എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 11വരെ അപേക്ഷിക്കാം. www.ismdhanbad.ac.in വെബ്സൈറ്റില്‍ നിന്നും അറിയാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..