06 July Wednesday

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പിജി, പിഎച്ച്ഡി കോഴ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2017

ബംഗളുരുവിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍  എംഎസ്സി എന്‍ജിനിയറിങ്, പി എച്ച് ഡി, എംഇ, എംടെക്, എംഡെസ്, ഇന്റഗ്രേറ്റഡ് പി എച്ച് ഡി കോഴ്സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.  

സയന്‍സ് വിഭാഗത്തില്‍ പിഎച്ച്ഡി, എന്‍ജിനിയറിങ്ങില്‍ എംടെക് റിസര്‍ച്ച്, പിഎച്ച്ഡി, പിഎച്ച്ഡി, ഇന്റര്‍ഡിസിപ്ളിനറി പ്രോഗ്രാമുകളില്‍ പി എച്ച്ഡി.
എയറോസ്പേസ്, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍സയന്‍സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റീരിയല്‍സ്, മൈക്രോഇലക്ട്രോണിക്സ്, സിഗ്നല്‍ പ്രോസസിംങ്, സിസ്റ്റംസ് സയന്‍സ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എന്നിവയില്‍ എംഇ, എംടെക്.

ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍, മാത്തമാറ്റിക്കല്‍ സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിച്ച്ഡി കോഴ്സിനും അപേക്ഷ ക്ഷണിച്ചു.

എന്‍ജിനിയറിങ്, ടെക്നോളജി, നാലുവര്‍ഷ സയന്‍സ് ബിരുദം എന്നിവയില്‍ ഒരു യോഗ്യതയും ഗേറ്റ് സ്കോര്‍/ജെആര്‍എഫ് യോഗ്യതയും.
അല്ലെങ്കില്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം/ എക്കണോമിക്സ്, ജ്യോഗ്രഫി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, മാനേജ്മെന്റ്, കൊമേഴ്സ്, ഓപറേഷന്‍സ് റിസര്‍ച്, കംപ്യൂട്ടര്‍സയന്‍സ് എന്നിവയില്‍ഒന്നില്‍ ബിരുദാനന്തരബിരുദം. ഗേറ്റ് സ്കോര്‍/ജെആര്‍എഫ് യോഗ്യതയും.

അല്ലെങ്കില്‍ എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, വെറ്ററിനറി സയന്‍സ് എന്നിവയില്‍ ഒന്നില്‍ പിജിയും ഗേറ്റ് സ്കോര്‍/ജെആര്‍എഫ് യോഗ്യതയും.

അല്ലെങ്കില്‍  എംഎസ്/എംബിഎ( ബിഇ/ബിടെക് ബിരുദത്തിനുശേഷം)യും ഗേറ്റ് സ്കോര്‍/ജെആര്‍എഫ് യോഗ്യതയും.
അല്ലെങ്കില്‍ എംബിബിഎസ്/എംഡിയും ഗേറ്റ് സ്കോര്‍/ജെആര്‍എഫ് യോഗ്യതയും.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ബിഎസ്സി ഫിസിക്സ്/മാത്തമാറ്റിക്സ്/ബയോളജി യും ജാം സ്കോറുമാണ് യോഗ്യത.
http://www.iisc.ac.in/admissions/  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 24വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top