തിരുവനന്തപുരം
ഐഐടികളിൽ സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണതല പ്രോഗ്രാമിലേക്കുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി (ജാം–-2021 ) പരീക്ഷ ഫെബ്രുവരി 14 ന്. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായിരിക്കും. സെപ്‌തംബർ 10 മുതൽ ഒക്ടോബർ 15 വരെ രജിസ്‌ട്രേഷൻ നടത്താം. 2021 മാർച്ച് 20-ന് ഫലം പ്രസിദ്ധീകരിക്കും.
രാജ്യത്തെ 20 ഐ ഐ ടി കളിലെ വിവിധ ദ്വിവത്സര എംഎസ്‌സി, ജോയന്റ് എംഎസ്‌സി പിഎച്ച്ഡി, എം എസ്‌സി പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് പ്രവേശനം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോഫിസിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്, അസ്‌ട്രോ ണമി, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ് തുടങ്ങിയ എംഎസ്‌സി പ്രോഗ്രാമുകൾ കെമിസ്ട്രി, ജിയോളജി, ജിയോഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, അറ്റ്‌മോസ്‌ഫിയർ ആൻഡ് ഓഷ്യൻ സയൻസസ്, മെഡിക്കൽ ഫിസിക്‌സ്, ന്യൂക്ലിയർ മെഡിസിൻ, മോളിക്യുലാർ മെഡിക്കൽ മൈക്രോബയോളജി തുടങ്ങിയ ജോയിന്റ് എംഎസ്‌സി–-പിഎച്ച്ഡി, മറ്റു ഗവേഷണാധിഷ്ഠിത പ്രോഗ്രാമുകൾ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലായി ഉണ്ട്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം ജാം അടിസ്ഥാനമാക്കിയാണ്.
കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങൾ പരീക്ഷാ കേന്ദ്രങ്ങളാണ്. വിശദവിവരങ്ങൾ http://jam.iisc.ac.in-ൽ ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..