ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചി(ഐസർ)ന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബയോളജിക്കൽ, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, എൻജിനിയറിങ്, ടെക്നോളജി വിഷയങ്ങളിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം കുറഞ്ഞത് 55 ശതമാനം മാർക്കോടെ പാസായിരിക്കണം.
ജെജിഇഇബിഐഎൽഎസ്/ജെഎഎം/എൻബിഎച്ച്എം/ഐസർ‐തിരുവനന്തപുരം 2019 ടെസ്റ്റ് എന്നിവയിൽ ഒരു യോഗ്യതാപരീക്ഷാ സ്കോറും വേണം. പിഎച്ച്ഡിക്ക് ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം കുറഞ്ഞത് 60ശതമാനം മാർക്കോടെ പാസായിരിക്കണം. സിഎസ്ഐആർ‐യുജിസി‐ജെആർഎഫ്/ഡിബിടി‐ജെആർഎഫ്/ഗേറ്റ്/ജെജിഇഇബിഐഎൽഎസ്/ഡിഎസ്ടി‐ഇൻസ്പയർ/ജെസ്റ്റ്/എൻബിഎച്ച്എം‐ജെആർഎഫ്
ഓൺലൈനായി ഇന്റഗ്രേറ്റഡ് പിഎച്ച്ഡി ഏപ്രിൽ അഞ്ചുവരെ അപേക്ഷിക്കാം. പിഎച്ച്ഡിക്ക് ഏപ്രിൽ 30വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://appserv.iisertvm.ac.in/phd
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..