19 September Sunday

ഐസറുകളിൽ പ്രവേശനം: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021


തിരുവനന്തപുരം
തിരുവനന്തപുരമടക്കം ഏഴ്‌ ഐസറിൽ വിവിധ പ്രോഗ്രാമുകളി(2021)ലേക്കുള്ള  പ്രവേശന നടപടികൾക്ക്‌ തുടക്കം. ഇതിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ(ഐസർ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ )സെപ്‌തംബർ 17ന്‌ നടക്കും. കേരളത്തിലെ എല്ലാ ജില്ലയിലും പരീക്ഷാ സെന്ററുകളുണ്ട്‌.ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ആഗസ്‌ത്‌ 31. തിരുവനന്തപുരം, തിരുപ്പതി, പുണെ, ഭോപാൽ, മൊഹാലി, കൊൽക്കത്ത, ബെർഹാംപുർ  എന്നിവിടങ്ങളിലാണ് ഐസർ ക്യാമ്പസുകൾ.  അഞ്ചുവർഷ ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമിലേക്കും നാല്‌ വർഷ ബിഎസ് പ്രോഗ്രാമിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ശാസ്‌ത്ര വിഷയങ്ങളിൽ താൽപ്പര്യമുള്ളവർക്ക്‌ അടിസ്ഥാന ശാസ്‌ത്ര വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നതാണ്‌ പ്രോഗ്രാമുകൾ. ബയോളജിക്കൽ സയൻസ്‌, കെമിക്കൽ സയൻസസ്, എർത്ത് ആൻഡ്‌ ക്ലൈമറ്റ് സയൻസസ് / എർത്ത് & എൻവയോൺമെന്റൽ സയൻസ്‌, സാമ്പത്തിക ശാസ്ത്രം, എൻജിനിയറിങ്‌ സയൻസസ് (കെമിക്കൽ എൻജിനിയറിങ്‌, ഡാറ്റ സയൻസ് & എൻജിനിയറിങ്‌, ഇലക്ട്രിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ സയൻസ്), ജിയോളജിക്കൽ സയൻസസ്,  ഇന്റഗ്രേറ്റഡ് & ഇന്റർ ഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഡാറ്റാ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്), മാത്തമാറ്റിക്കൽ സയൻസ്‌, ഫിസിക്കൽ സയൻസസ് എന്നിവയാണ്‌ വിഷയങ്ങൾ.

കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽനിന്ന് 2020ലോ 2021ലോ സയൻസ് സ്ട്രീമിൽ പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവരും നിശ്‌ചിത കട്ട്-ഓഫ് സ്കോർ നേടിയവുമായിരിക്കണം അപേക്ഷകർ. സംസ്ഥാന, കേന്ദ്ര ബോർഡ് (എസ്‌സി‌ബി), കെവിപിവൈ എന്നീ ചാനലുകാർക്കാണ്‌ ഇപ്പോൾ അപേക്ഷിക്കാവുന്നത്‌. ജെഇഇ അഡ്വാൻസ്‌ഡ്‌ ചാനൽകാർക്ക്‌ അപേക്ഷിക്കാനുള്ള തീയതി പിന്നീട്‌ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്‌: www. iiseradmission.in അപേക്ഷാ പോർട്ടൽ: http://www.iiseradmission.in ഇമെയിൽ: ask-jac2021@ iiserkol.ac.in ഹെൽപ്‌ലൈൻ: 022 61306265


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top