31 March Friday

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി എംബിഎ പരീക്ഷ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Dec 14, 2018

തിരുവനന്തപുരം > ഇന്ദിരാ  ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) എം.ബി.എ  (OPENMAT-XLIV) യ്കും ബി എഡ് നും ഉള്ള പ്രവേശന പരീക്ഷകൾ ഡിസംബർ 16ന് പകൽ 10  മുതൽ 1  വരെ നടക്കും. ദേശീയതലത്തിൽ 98 പരീക്ഷാകേന്ദ്രങ്ങളിലായി  24375 ഓളം വിദ്യാർത്ഥികളാണ് പരീക്ഷ  എഴുതുന്നത് .

ഇഗ്നോയുടെ തിരുവനന്തപുരം  മേഖലാ കേന്ദ്രത്തിനു കീഴിൽ മാർ ഇവാനിയസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം, എസ്  .എൻ  കോളേജ് കൊല്ലം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാർത്ഥികൾ പരീക്ഷ ആരംഭിക്കുന്നതിനു 45 മിനിറ്റിനു മുൻപ് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.

ഹാൾടിക്കറ്റ് ഇഗ്നോയുടെ ഔദ്യോഗീക വെബ്സൈറ്റ് ആയ www.ignou.ac.in ൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ പറ്റാത്തവർ ഹാൾടിക്കറ്റിനായി അപേക്ഷ അയച്ചതിന്റെ തെളിവുമായി തിരുവനന്തപുരം മേഖലാ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. വിലാസം: റീജയനൽ ഡയറക്‌ടർ, ഇഗ്നോ  റീജിയണൽ സെന്റർ, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന പി.ഓ  , തിരുവനന്തപുരം  695 002. ഫോൺ 0471 -2344113, 2344120, Email: rctrivandrum@ignou.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top