28 July Wednesday

പൊലീസ് ട്രെയിനിങ്‌ കോളേജ്‌ ഇഗ്‌നോ
കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021


തിരുവനന്തപുരം
പൊലീസ് ട്രെയിനിങ്‌ കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ക്രിമിനൽ ജസ്റ്റിസ് പിജി ഡിപ്ലോമ, സൈബർ ലോയിൽ പിജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്‌.

പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും അപേക്ഷിക്കാം. യോഗ്യതയുളളവർ www.ignou.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പൊലീസ് ട്രെയിനിങ്‌ കോളേജ് തെരഞ്ഞെടുക്കണം. വിശദവിവരങ്ങൾ: ignoucentreptc40035p@ gmail.com. ഫോൺ: 9495768234, 7012439658.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top