ന്യൂ ഡല്‍ഹി > ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് പ്രഖ്യാപിച്ചു. ഇഗ്നോ വൈസ് ചാന്‍സലര്‍ രവീന്ദ്രകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വേണ്ടത്ര യോഗ്യതയില്ലാത്തതിന്റെ പേരില്‍ ജോലി നഷ്ടമാകുന്ന നിരവധി ട്രാന്‍സ്‌ജെന്‍ഡറുകളാണുള്ളത്.
22ാമത് പ്രൊഫസര്‍ ജി റാം റെഡ്ഡി പ്രഭാഷണം നടത്തുന്നതിനിടെയാണ് ചരിത്രപരമായ ഈ പ്രഖ്യാനം നടന്നത്.
ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. സര്‍ക്കാര്‍ ജിഡിപിയുടെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്ന് തെലങ്കാന കക്കട്ടിയ സര്‍വകലാശാല വിസി വൈ വൈകുണ്ഡം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..