24 September Friday

ഇഗ്‌നോ : ക്രിമിനൽ ജസ്റ്റിസ്‌, സൈബർ ലോ അപേക്ഷ 15 വരെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 5, 2021


തിരുവനന്തപുരം
പൊലീസ് ട്രെയിനിങ്‌  കോളേജിലെ  ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) സെന്റർ നടത്തുന്ന കോഴ്സുകൾക്ക് 15 വരെ അപേക്ഷിക്കാം. പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിങ്‌ കോളേജിലെ പഠനകേന്ദ്രം തെരഞ്ഞെടുക്കാം.

ക്രിമിനൽ ജസ്റ്റിസിൽ പി ജി ഡിപ്ലോമ,  സൈബർ ലോയിൽ പി ജി സർട്ടിഫിക്കറ്റ്,  ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്‌. www.ignou.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പൊലീസ് ട്രെയിനിങ്‌  കോളേജ് തെരഞ്ഞെടുക്കണം. വിശദവിവരങ്ങൾ  ignoucentre ptc40035p@gmail.com എന്ന ഇ മെയിൽ വിലാസത്തിലും 9495768234, 7012439658 എന്നീ ഫോൺനമ്പരുകളിലും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top