തിരുവനന്തപരം > വേനലവധിക്കാലത്ത് മാത്‌സും സ്റ്റാറ്റിസ്റ്റിക്‌സും ഉള്ളറിഞ്ഞു പഠിക്കാനാഗ്രഹിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളെ ബംഗളൂരുവിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ട്‌മെന്റല്‍ റിസര്‍ച്ചിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് (ഐസിടിഎസ്- ടിഐഎഫ്ആര്‍ ) സമ്മര്‍ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു.
മാത്തമാറ്റിക്‌സ് വിഷയമായുള്ള ബിഎ/ബിഎസ്‌സി/ബി ഇ/ബി ടെക് ബിരുദ കോഴ്‌സുകളില്‍ 2018-19 വര്‍ഷം പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ക്കാണ് അവസരം. 'ബംഗളൂരുവിലെ ഐസിടിഎസ് ക്യാമ്പസിലെ രാമാനുജന്‍ ലക്‌ച്ചേര്‍ ഹാളില്‍ മെയ് 13, 14 എന്നീ തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് 22വരെ www.icts.res.in/program/swms2019 എന്ന പ്രോഗ്രാം ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാ അലവന്‍സ്, ഭക്ഷണം എന്നിവ ലഭിക്കും. മികവിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റെപ്പന്‍ഡും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icts.res.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..