കാര്‍ഷിക സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലെ അഖിലേന്ത്യ ക്വാട്ടയായ 15 ശതമാനം സീറ്റിലേക്കും കാര്‍ഷികബിരുദ കോഴ്സുകളുളള കേന്ദ്ര സര്‍വകലാശാലകളിലേക്കും പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ഐസിഎആര്‍ ആള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്സാമിനേഷന്‍ (എഐഇഇ-യുജി 2017) മെയ് 13ന് നടത്തും.
വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുമുള്ള പ്രവേശനപരീക്ഷ മെയ് 14ന് നടത്തും.
അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് www.icar.org.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..