19 March Tuesday

സിഎ പരീക്ഷകൾ പുനഃക്രമീകരിച്ചു; മെയ‌് 27 മുതൽ ജൂൺ 12 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019


തിരുവനന്തപുരം
ലോകസഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാർട്ടേഡ‌് അക്കൗണ്ടന്റ‌് പരീക്ഷാ ഷെഡ്യൂൾ പുനക്രമീകരിച്ച‌്  ഇൻസ‌്റ്റ്യൂട്ട‌് ഓഫ‌് ചാർട്ടേഡ‌് അക്കൗണ്ട‌ന്റ‌്സ‌് ഓഫ‌് ഇന്ത്യ (ഐസിഎഐ) വിജ‌്ഞാപനം ചെയ‌്തു. മെയ‌് 2 മുതൽ 17 വരെ നിശ‌്ചയിച്ചിരുന്ന പരീക്ഷകൾ മെയ‌് 27 മുതൽ ജൂൺ 12 വരെയായാണ‌് പുനക്രമീകരിച്ചത‌്.

പുതിയ സ‌്കീമിലുള്ള സിഎ ഫൗണ്ടേഷൻ കോഴ‌്സ‌് പരീക്ഷകൾ ജൂൺ 4, 7,9,11 എന്നീ തീയതികളിൽ നടക്കും. പഴയ സ‌്കീമിലുള്ള  ഇന്റർമിഡിയറ്റ‌് (ഐപിസി) കോഴ‌്സിലെ ഗ്രൂപ്പ‌് ഒന്ന‌് മെയ‌് 28, 30, ജൂൺ 1, 3 തീയതികളിലും ഗ്രൂപ്പ‌് രണ്ട‌് ജൂൺ 6, 8, 10 എന്നീ തീയതികളിലും നടക്കും.

പുതിയ സ‌്കീമിലുള്ള ഇന്റർമിഡിയറ്റ‌് കോഴ‌്സ‌് ഗ്രൂപ്പ‌് ഒന്ന‌് മെയ‌് 28, 30, ജൂൺ 1, 3 എന്നീ തീയതികളിലും ഗ്രൂപ്പ‌് രണ്ട‌് ജൂൺ 6,8,10,12 എന്നീ തീയതികളിലും നടക്കും.
പഴയ സ‌്കീമിലുള്ള സിഎ ഫൈനൽ ഗ്രൂപ്പ‌് ഒന്ന‌് പരീക്ഷകൾ മെയ‌് 27, 29, 31, ജൂൺ 2 തീയതികളിലും ഗ്രൂപ്പ‌് രണ്ട‌് പരീഷ:ൾ ജൂൺ 4,7,9,11 തീയതികളിലുമായിരിക്കും.
പുതിയ സ‌്കീമിൽ സിഎ ഫൈനൽ ഗ്രൂപ്പ‌് ഒന്ന‌് മെയ‌് 27, 29, 31 ജൂൺ 2 തീയതികളിലും ഗ്രൂപ്പ‌് രണ്ട‌് പരീക്ഷകൾ ജൂൺ 4, 7, 9, 11 തീയതിളിലും  നടക്കും.

ഇന്റർനാഷണൽ ടാക‌്സേഷൻ അസസ‌്മെന്റ‌് ടെസ‌്റ്റ‌് (ഐഎൻടിടി–- എടി) പരീക്ഷാ ജൂൺ 4, 7 എന്നീ തീയതികളിൽ നടക്കും. ഇൗദുൽ ഫിത്തർ ആയതിനാൽ ജൂൺ 5ന‌് പരീക്ഷകളില്ല.

പരീക്ഷയ‌്ക്ക‌് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച‌് 16 ആണ‌്. ഫൈനോടുകുടി 23 വരെ അപേക്ഷിക്കാം. അഞ്ച‌് വിദേശ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 144 പരീക്ഷാ കേന്ദ്രങ്ങളുണ്ട‌്.  വിശദ വിവരങ്ങൾ  www.icai.org വെബ‌്സൈറ്റിൽ ലഭിക്കും.


പ്രധാന വാർത്തകൾ
 Top