29 May Monday

പുതുവർഷത്തിലെ ഉപരിപഠന സാധ്യതകൾ

ഡോ. ടി പി സേതുമാധ വൻUpdated: Monday Dec 31, 2018

 2019ൽ കോഴ്-സു-ക-ളോ-ടുള്ള താൽപ-ര്യം, പ്ലേസ്‌മെന്റ്- എന്നി-വയിൽ കാര്യ-മായ മാറ്റം പ്രതീ-ക്ഷി-ക്കാം.    തൊഴിൽമേഖ-ല-യിൽ 2019 ൽ 15-‐20% പെൺകു-ട്ടി-കൾ കൂടു-ത-ലാ-യെ-ത്തും. ബാ-ങ്കിം-ങ്‌, സാമ്പ-ത്തി-കം, ഇൻഷൂ-റൻസ്-, ഓട്ടോമൊ-ബൈൽ, ഐടി, സോഫ്‌റ്റ്‌വെയർ, ഹോസ്-പി-റ്റാ-ലി-റ്റി, ട്രാവൽ, ടൂറി-സം എന്നീ തൊഴിൽ മേഖ-ല-ക-ളിൽ വനിതാ പ്രാധി-നി-ധ്യം ഉയ-രു-മെന്ന്‌ ഇന്ത്യ സ്‌കിൽ സ്- റിപ്പോർട്ട്- 2019 വ്യക്ത-മാ-ക്കു-ന്നു.   ഐടി  മേഖലതന്നെ-യാ-യി-രിക്കും 2019 ൽ കൂടു-തൽ ഉദ്യോ-ഗാർഥികളെ റിക്രൂട്ട്-ചെയ്യു-ന്ന-തെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡാറ്റ സയൻസ്-
ഡാറ്റ സയൻസ്-, ഓട്ടോമേ-ഷൻ, ഇന്റർനെറ്റ്‌ ഓഫ്‌ തിങ്‌സ്‌,  സ്-കിൽവിക-സ-നം, സാങ്കേ-തികവിദ്യ-യി-ലൂ-ന്നി-യുള്ള ഇന്ന-വേ-ഷൻ, ടാലന്റ്- അന-ലി-റ്റി-ക്-സ്-, അഡ്വാൻസ്-ഡ്- ഐ.-ടി, സ്-മാർട്ട്-സാങ്കേ-തി-ക-വിദ്യ എന്നി-വയും മെഷീൻ ലേണിങും വൻ വളർച്ച കൈവ-രി-ക്കും.  ക്ലൗഡ്-സേവ-ന-ങ്ങൾ, അന-ലി-റ്റിക്-സ്- ,ആർട്ടി-ഫി-ഷ്യൽ ഇന്റ-ലി-ജൻസ്- എന്നി-വ-യിൽ വൻ വളർച്ച പ്രതീ-ക്ഷി-ക്കാം.  ഡാറ്റസയന്റി-സ്റ്റ്-, അന-ലിസ്റ്റ്-, ഡാറ്റആർക്കി-ടെക്-റ്റ്എന്നിവമിക-വുറ്റതൊഴി-ൽ മേഖ-ല-ക-ളാ-കും. പര-മ്പ-രാ-ഗത കമ്പ-നി-ക-ളിൽ 75 ശത-മാ-നവും ഡിജി-റ്റ-ലൈ-സേ-ഷൻ വിപു-ല-പ്പെ-ടു-ത്തും. ഇതി-ലൂടെ 10 ലക്ഷ-ത്തോളംതൊഴി-ല-വ-സ-ര-ങ്ങ-ളാണ്‌  വരാ-നി-രി-ക്കു-ന്ന-ത്-.  ബാങ്കിങ്‌, സാമ്പ-ത്തികതൊഴിൽമേഖ-ല-ക-ളിൽ 44%  തൊഴി-ല-വ-സ-ര-ങ്ങൾ രൂപ-പ്പെ-ടും. ഡാറ്റാ സയൻസ്- പ്രൊഫ-ഷ-ണ-ലു-കൾക്ക്-മികച്ച തൊഴി-ല-വ-സ-ര-ങ്ങൾ ലഭി-ക്കും. ഹെൽത്ത്-കെയർ എനർജി, ടെലി-കോം, മീഡിയഎന്നി-വ-യിൽഡാറ്റ സയൻസ്- വിദ-ഗ്-ദ-രുടെആവ-ശ്യ-കത യഥാ-ക്രമം 12%, 8%, 6%, 5% എന്നി-ങ്ങനെ ആയി-രി-ക്കും.  അന-ലി-റ്റിക്-സ്-തൊഴി-ലു-ക-ളിൽ 12 ശത-മാനം ഡാറ്റാ സയൻസ്- മേഖ-ല-യി-ലാ-യി-രി-ക്കും. 

5ജി സേവ-ന-ങ്ങൾ
കണ-ക്-ടി-വിറ്റിരംഗത്ത്- 5ജി സേവ-ന-ങ്ങൾ വരു-ന്ന-തോടെ വിദ്യാ-ഭ്യാസം, ആരോ-ഗ്യം, ഡിസൈൻ എൻജിനിയറിങ്‌, ഹൈടെക്ക്- മെട്രോറെയിൽസിസ്റ്റം എന്നി-വ-യിൽ കൂടു-തൽ തൊഴി-ല-വ-സ-ര-ങ്ങൾ രൂപ-പ്പെ-ടും. ഡ്രോണു-ക-ളുടെ ഉപ-യോഗംവിപു-ല-പ്പെ-ടും.  ജിസ്‌, ജിപിഎസ്‌ (ജിയോസ്-പെഷ്യൽസാങ്കേ-തികവിദ്യ), സർവ്വേ-യിങ്‌, മാപ്പിങ്‌, ഫോട്ടോ-ഗ്രാഫി എന്നി-വ-യിൽഡിജി-റ്റൽഇക്കോസിസ്-റ്റം വൻ വളർച്ചയ്-ക്ക്-വഴി-യൊ-രു-ക്കും.  ഇതി-നാ-നു-പാ-തി-ക-മായിതൊഴി-ല-വ-സ-ര-ങ്ങളും രൂപ-പ്പെ-ടും. കൃത്യതാകൃഷി, ഏവി-യേ-ഷൻ, സംരം-ഭ-ക-ത്വം, സ്റ്റാർട്ടപ്പ്- എന്നി-വയുംകരു-ത്താർജ്ജിക്കും. 

ഓൺലൈൻ സേവന മേഖ-ല
സേവന മേഖ-ല-യിൽ 2019-‐ൽ 67 ശത-മാ-ന-ത്തോളം തൊഴി-ല-വ-സ-ര-ങ്ങൾ രൂപ-പ്പെ-ടും. പുതിയ റിക്രൂ-ട്ട്-മെൻിൽ 11-‐15%  വരെ വർധന-വു-ണ്ടാ-കും.  ഇതുമായി ബന്ധപ്പെട്ട ക്യാമ്പസ്സ്- റിക്രൂ-ട്ട്-മെന്റിൽ വർധ-ന-വു-ണ്ടാ-കും. 
    2019 ലെ ലോകത്തിലെ പകുതി ജന-ങ്ങളുംഓൺലൈ-നി-ലാ-കും. ഓൺലൈൻ ഷോപ്പിങ്‌, ഇ‐-കൊ-മ്മേഴ്-സ്- എന്നി-വ-യിൽ വൻ വളർച്ചാ നിരക്ക്- പ്രതീ-ക്ഷി-ക്കാം. ഫാഷൻ ഡിസൈൻ, എനർജി വ്യവ-സായ തൊഴിൽമേഖ-ല-യിൽകൂടു-തൽ തൊഴി-ല-വ-സ-ര-ങ്ങൾ രൂപ-പ്പെടും.

സംരം-ഭ-ക-ത്വ-വും, സ്റ്റാർട്ട-പ്പും
സംരം-ഭ-ക-ത്വ-ത്തിലും, സ്റ്റാർട്ട-പ്പിലും കാലാനു-സൃ-ത-മായമാറ്റം പ്രതീ--ക്ഷി-ക്കാം. ഭക്ഷ്യ-സം-സ്-ക്ക-രണം 20-‐25% വാർഷികവളർച്ച കൈവ-രി-ക്കും.  ഭക്ഷ്യ വിപണിമൊത്തം റീട്ടെ-യിൽവിപ-ണി-യുടെ 50% വിഹി-ത-ത്തി-ലെ-ത്തും. 2022 ഓടെഅറി-യ-പ്പെ-ടാത്ത 9 ശത-മാ-ന-ത്തോളംതൊഴി-ലു-കൾ രൂപ-പ്പെ-ടും.  അധി-ക-മായിരൂപ-പ്പെ-ടുന്ന തൊഴിൽമേഖ-ല-ക-ളിൽ  20-‐25 ശത-മാ-നവുംസംഘ-ടിതമേഖ-ല-യി-ലാ-യി-രി-ക്കും.  നിർമ്മാണ മേഖ-ല-യിൽ 2019 ൽ നില-വി-ലുള്ളതൊഴി-ല-വ-സ-ര-ങ്ങ-ൾ 14 ൽ  നിന്ന് 25 ശത-മാ-ന-മായി  വർദ്ധി-ക്കും.

പ്രവേ-ശന പരീ-ക്ഷ-കൾ

 ജെഇഇ മെയിൻ, നീറ്റ് പരീ-ക്ഷ-കൾ     നാഷ-ണൽ ടെസ്റ്റിംഗ്- ഏജൻസിയുടെ ആഭിമുഖ്യത്തിൽ  പ്രാവർത്തി-ക-മാ-ക്കു-ന്നത്- 2019 ലായി-രി-ക്കും. ബിറ്റ്സാ-റ്റ്, ഡിസൈൻ പ്രവേ-ശന പരീ-ക്ഷ-കൾ, മദ്രാസ്-ഐഐടിയുടെഹ്യുമാ-നി-റ്റീസ്- പ്രവേ-ശന പരീക്ഷ, ക്ലാറ്റ്, സോഷ്യൽ സയൻസ-സ്-,ടിസ്സ്‌, ക്ലാറ്റ്‌ പരീക്ഷ എന്നി-വയ്-ക്ക്- കൂടു-തൽ വിദ്യാർഥി-കൾ താൽപ-ര്യ-പ്പെ-ടും. അക്കൗ-ണ്ടിം-ഗ്-, സാറ്റ്‌, ടോഫൽ, ജിആർഇ, ജിമാറ്റ്‌, ക്യാറ്റ്‌, കെഎഎസ്‌, സിവിൽ സർവീസ്‌, ഐബിപിഎസ്‌, എസ്‌എസ്‌സി പരീ-ക്ഷ-ക-ളെ-ഴു-തുന്ന വിദ്യാർഥിക-ളുടെ എണ്ണ-ത്തിൽ വൻ വർധന-വു-ണ്ടാ-കും. സേവന മേഖ-ല-യിലെ തൊഴി-ലു-കൾക്കി-ണ-ങ്ങിയ  കൊമേഴ്‌സ്‌, കംപ്യൂ-ട്ട-റി-ധി-ഷ്-ഠിതകോഴ്-സു-കൾ, ബിസി-നസ്സ്-സ്റ്റഡീ-സ്-, മാനേ-ജ്-മെന്റ്- പഠ-ന-ത്തിന്  വിദ്യാർഥികൾ കൂടു-ത-ലായി താൽപ-ര്യ-പ്പെ-ടും. ഇംഗ്ലീഷ്- സംസാ-രി-ക്കുന്ന  അമേ-രി-ക്ക, യുകെ, കാന-ഡ, ന്യൂസി-ലാന്റ്-, ആസ്-ട്രേ-ലി-യ എന്നീരാജ്യ-ങ്ങ-ളിൽ അണ്ടർ ഗ്രാഡു-വേറ്റ്മെഡി-ക്കൽ പഠ-ന-ത്തിന് സാറ്റും ഇംഗ്ലീഷ്‌ പ്രാവീണ്യ പരീക്ഷാ സ്‌കോറും വേണം.  മറ്റു രാജ്യങ്ങളിൽ നീറ്റ്‌ യോഗ്യതയും ആവ-ശ്യ-മാ-ണ്.

വിദേശ ഉപ-രി-പ-ഠനം
വിദേശ ഉപ-രി-പ-ഠന, തൊഴിൽമേഖ-ല-ക-ളിലും  2019 ൽ മാറ്റം പ്രതീ-ക്ഷി-ക്കാം. അമേ-രി-ക്കൻ സർവക-ലാ-ശാ-ല-ക-ളിൽ നിന്നും ബിരുദം  നേടു-ന്ന-വർക്ക്-  (അഡ്‌വാൻസ്‌ഡ്‌ ഡിഗ്രി) എച്ച്‌1ബി വിസ ലഭി-ക്കാൻ  മുൻഗ-ണന ലഭി-ക്കും.  പുതു-ക്കിയ സ്-കിൽ ആൻഡ്‌ വിദ്യാ-ഭ്യാസ പോളി-സി-യിൽയു.-കെ. യിൽഒരുവർഷ-ത്തേക്ക്-  പോസ്റ്റ്-സ്റ്റഡിവർക്ക്- വിസ പുന-സ്ഥാ-പി-ക്കാ-നി-ട-യു-ണ്ട്-.  ബ്രെക്-സിറ്റ് നില-വിൽവരു-ന്ന-തോടെയൂറോ-പ്യൻ യൂണി-യ-നിൽകൂടു-തൽ തൊഴി-ല-വ-സ-ര-ങ്ങൾ രൂപ-പ്പെ-ടും. ജർമ്മ-നി-യിലും, ഫ്രാൻസിലും വരാ-നി-രി-ക്കുന്ന സാമ്പ-ത്തികമാന്ദ്യം തൊഴി-ല-വ-സ-ര-ങ്ങ-ളിൽ കുറവുവരു-ത്തും.  എന്നാൽ ഫ്രാൻസിൽ ഇതു മാറി  2019 അവ-സാ-ന-ത്തോടെതൊഴി-ല-വ-സ-ര-ങ്ങ-ളിൽ വർധന വിദഗ്‌ധർ  പ്രതീക്ഷിക്കുന്നു.   ട്രംപിന്റെ നില-പാ-ടു-കൾ  2019 രണ്ടാം പകു-തി-യിൽ   അമേ-രി-ക്ക-യിൽ സാമ്പ-ത്തി-ക-മാ-ന്ദ്യ-ത്തി-നി-ട-വ-രു-ത്തു-മെന്ന സാമ്പ-ത്തികഫോറ-ത്തിന്റെ  പ്രവ-ച-ന-ങ്ങൾ   യാഥാർഥ്യമായാൽ അവിടെയും തൊഴിൽ സാധ്യതകൾക്ക്‌ മങ്ങലേൽക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top